ലോറിയെ മറികടക്കുന്നതിനിടെ മറ്റൊരു ലോറി വന്നിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Share to

Perinthalmanna Radio
Date: 11-09-2024

പെരിന്തൽമണ്ണ; തിരൂർക്കാട് തടത്തിൽ വളവിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം കാളമ്പാടി സ്വദേശി മുരിങ്ങേക്കൽ സുലൈമാന്റെ മകൻ അക്ബർ അലി (21) യാണ് മരിച്ചത്. ഇന്നു രാവിലെ 7 മണിയോടെയാണ് അപകടം.

പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ എതിർദിശയിൽ കോഴിക്കോട് ഭാഗത്തേക്കു പോകുയായിരുന്ന തമിഴ്നാട് റജിസ്ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു. വളവിൽ വച്ച് മറ്റൊരു ലോറിയെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചുതന്നെ അക്ബൽ അലി മരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *