സഹപാഠിക്ക് സ്നേഹ ഭവനം ഒരുക്കി വെട്ടത്തൂർ സ്കൂൾ വിദ്യാർഥികൾ

Share to


Perinthalmanna Radio
Date: 11-09-2025

വെട്ടത്തൂർ:  വിദ്യാർഥികൾ കൈകോർത്തപ്പോൾ ഒരു കുടുംബത്തിന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമായി. വെട്ടത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം, എൻഎസ്എസ് വിദ്യാർഥികളുടെ ശ്രമഫലമായാണ് സ്നേഹ ഭവനം പൂർത്തിയായത്. കാപ്പിലെ ഒരു കുടുംബത്തിന് പിഎംഎവൈ പദ്ധതിയിലൂടെ ഭവന നിർമാണത്തിന് സഹായം ലഭിച്ചിരുന്നു. സ്ഥലം, വീട് പൂർത്തീകരണത്തിന് ആവശ്യമായ മറ്റു തുക എന്നിവ കണ്ടെത്തുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതറിഞ്ഞ് കാപ്പിലെ കാപ്പുങ്ങൽ കദീജയുടെ കുടുംബമാണ് ആവശ്യമായ ഭൂമി സംഭാവനയായി നൽകിയത്. ആവശ്യമായ സൗകര്യങ്ങളോടെ വീട് ഒരുക്കുന്നതിന് നല്ല പാഠം, എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച്, കൂപ്പൺ കലക്‌ഷൻ എന്നിവയിലൂടെയാണ് തുക സമാഹരിച്ചത്. സ്നേഹ ഭവനത്തിന്റെ താക്കോൽ നജീബ് കാന്തപുരം എംഎൽഎ കൈമാറി.

പഞ്ചായത്ത് പ്രസിഡന്റ് സി.എം മുസ്തഫ ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജയ, സ്ഥിര സമിതി അധ്യക്ഷരായ എൻ. ഉസ്മാൻ, കെ.എം.ഉബൈദുള്ള, അംഗം ജലീൽ കണക്കപ്പിള്ള, എൻഎസ്എസ് മധ്യ മേഖല ആർപിസി ഡോ:രാജേഷ്, ഈസ്റ്റ് പ്രോഗ്രാം കൺവീനർ സുരേഷ് ബത്തേ, ക്ലസ്റ്റർ കൺവീനർ കെ.അയ്യപ്പൻ, പിടിഎ പ്രസിഡന്റ് എൻ.ഷാജഹാൻ, വൈസ് പ്രസിഡന്റ് കെ.ടി. ഷിയാസ്, പ്രിൻസിപ്പൽ ഇൻ ചാർജ് കെ.സുരേഷ് ബാബു, പ്രധാനാധ്യാപകൻ എം.പി സുനിൽകുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫിസറും നല്ല പാഠം കോ ഓർഡിനേറ്ററുമായ ഒ.മുഹമ്മദ് അൻവർ, ജംഷാദ് പള്ളിപ്പെറ്റ, സ്കൂൾ ചെയർമാൻ മുഹമ്മദ് സിനാൻ തുടങ്ങിയവർ പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *