
Perinthalmanna Radio
Date: 11-09-2025.
മലപ്പുറം ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പുറത്തു വന്നതോടെ രാഷ്ട്രീയ പാർട്ടികളുടെ ശ്രദ്ധ സംവരണ വാർഡുകൾ നിർണയിക്കാനുള്ള നറുക്കെടുപ്പിലേക്ക്. ഈ മാസം അവസാനത്തോടെ നറുക്കെടുപ്പ് നടക്കുമെന്നാണ് സൂചന. കൃത്യം തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം, സംവരണ വാർഡുകൾ നിർണയിക്കുന്നതിനായി പ്രഖ്യാപിച്ച മാനദണ്ഡങ്ങളിൽ ആശയക്കുഴപ്പമുണ്ടെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
അന്തിമ വോട്ടർപട്ടിക പ്രകാരം ജില്ലയിൽ 35,50,158 വോട്ടർമാരാണുള്ളത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടികയെ അപേക്ഷിച്ച് 1,95,512 വോട്ടർമാർ കൂടുതൽ. അന്തിമപട്ടികയെക്കുറിച്ചും ചില പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും ഇനി തിരുത്താൻ അവസരം ലഭിക്കുമോയെന്നതിൽ വ്യക്തതയില്ല. തദ്ദേശ സ്ഥാപനങ്ങളിലെ അതിർത്തി പുനർനിർണയിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പെന്ന പ്രത്യേകത ഇത്തവണയുണ്ട്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, പഞ്ചായത്ത് എന്നിവയിലായി ജില്ലയിൽ ആകെ 281 വാർഡുകളാണ് വർധിച്ചത്.
*പരാതികളിൽ ഇനിയെന്ത്?*
അന്തിമ വോട്ടർ പട്ടികയ്ക്കെതിരായ പരാതി ഉയരുന്നുണ്ടെങ്കിലും ഇതിൽ തിരുത്തലുണ്ടാകുമോഎന്നതിൽ വ്യക്തതയില്ല. ഹിയറിങ്ങിനു നേരിട്ട് ഹാജരായിട്ടും, പേര് വോട്ടർ പട്ടികയിൽ നിന്നു മാറ്റിയതായും വാർഡ് മാറ്റാനുള്ള അപേക്ഷ നൽകിയിട്ടും പഴയപടി തുടരുന്നതായും പരാതികളുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ വിജ്ഞാപനം പുറപ്പെടുവിച്ചു നാമനിർദേശ പത്രിക സമർപ്പിക്കുന്നതുവരെയുള്ള സമയത്തു വോട്ടർപട്ടികയിൽ അന്തിമ തിരുത്തലിന് അവസരം നൽകാറുണ്ട്. ഇത്തവണ അതുണ്ടാകുമോയെന്നതിൽ വ്യക്തതയില്ല. വിജ്ഞാപനത്തിനും നാമനിർദേശപത്രിക സമർപ്പണത്തിനുമിടയിൽ 10 ദിവസത്തെ സമയമുണ്ടെങ്കിൽ തിരുത്തൽ പ്രയാസമാകില്ലെന്നു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പറയുന്നു. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ചില കേസുകൾ കോടതിയുടെ പരിഗണനയിലുണ്ട്.
ആകെ വാർഡുകൾ (ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും): 2512
ആകെ സംവരണ സീറ്റുകൾ: 1424
വനിതാ സംവരണം: 1212
എസ്സി വനിത: 83
എസ്സി ജനറൽ: 124
എസ്ടി ജനറൽ: 5
∙പുനർനിർണയത്തിനു ശേഷം
ഗ്രാമപഞ്ചായത്ത്: 2001
നഗരസഭ: 505
ബ്ലോക്ക് പഞ്ചായത്ത്: 254
ജില്ലാ പഞ്ചായത്ത്: 33
തുടർച്ചയായി രണ്ടു തവണ സംവരണ വിഭാഗത്തിലുൾപ്പെട്ട വാർഡുകൾ ഒഴിവാക്കിയാകും ഇത്തവണ നറുക്കെടുപ്പെന്നാണ് അറിയിച്ചിരിക്കുന്നത്. വാർഡുകൾ പുനക്രമീകരിച്ചതിനാൽ ഇത് എങ്ങനെ നടപ്പാക്കുമെന്ന ആശയക്കുഴപ്പമുണ്ട്. നേരത്തേ നിലവിലെ സംവരണ വാർഡുകൾ മാറ്റിനിർത്തിയാണ് നറുക്കിട്ടിരുന്നത്. വാർഡുകൾ മാറുകയാണെങ്കിൽ, നിലവിലുണ്ട
