
Perinthalmanna Radio
Date: 11-09-2025
പെരിന്തൽമണ്ണ : ജീവകാരുണ്യ- സാംസ്കാരിക രംഗങ്ങളിൽ സജീവ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന കാദർ ആൻഡ് മുഹമ്മദലി മെമ്മോറിയൽ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന കാദറലി ട്രോഫിക്ക് വേണ്ടിയുള്ള 53–ാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ ആദ്യവാരത്തിൽ പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ക്ലബ് ഭാരവാഹികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. 24 പ്രമുഖ ടീമുകളെ ടൂർണമെന്റിൽ ഇക്കുറി പങ്കെടുപ്പിക്കാനും ടൂർണമെന്റിൽ നിന്നും ലഭിക്കുന്ന ലാഭം മുഴുവനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനും യോഗം തീരുമാനിച്ചു.
ടൂർണമെന്റിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. സംഘാടക സമിതി യോഗം 27ന് വൈകിട്ട് 7 ന് കാദറലി ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തും. യോഗത്തിൽ പ്രസിഡന്റ് മണ്ണിൽ ഹസ്സൻ ആധ്യക്ഷ്യം വഹിച്ചു. ജന.സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ സി.മുസ്തഫ, യൂസഫ് രാമപുരം, ഇ.കെ.സലീം, കുറ്റീരി മാനുപ്പ, ഇ.കെ.നവാസ്, വി.പി.നാസർ, പാറയിൽ കരീം, പച്ചീരി സുബൈർ, അബ്ദുൽ ഖാദർ, ആലിക്കൽ ഖാദർ, പച്ചീരി നാസർ, എച്ച്.മുഹമ്മദ് ഖാൻ, മണ്ണേങ്ങൽ അസീസ് എന്നിവർ പ്രസംഗിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
