
Perinthalmanna Radio
Date: 11-10-2024
പെരിന്തല്‍മണ്ണ: ജല അതോറിറ്റിയുടെ പൈപ്പിടല്‍ കാരണം രൂപപ്പെട്ട കുഴികല്‍ നികത്താത്തതും കുറേഭാഗം ഇനിയും പൊളിച്ച് പൈപ്പിടാനുള്ളതും കാരണം തൂത വെട്ടത്തൂർ റോഡിലൂടെ യാത്ര ദുസ്സഹം. പൂവ്വത്താണി മുതല്‍ തൂത വരെയുള്ള യാത്രയാണ് ഏറെ ദുരിതം. അറ്റകുറ്റപണികള്‍ നടക്കാത്തതും ജല്‍ജീവൻ പദ്ധതിയുടെ ഭാഗമായി കുറേ ഭാഗം പൈപ്പിടാൻ റോഡ് പൊളിച്ചശേഷം നന്നാക്കാത്തതുമാണ് ദുരിതത്തിന് കാരണമായത്.
കോരംകോട് വളവില്‍ പൈപ്പിന് കീറിയ ഭാഗത്ത് അരിക് കൊടുക്കവേ കഴിഞ്ഞ ആഴ്ച പാല്‍ കയറ്റി വന്ന വാനും കാറും കൂട്ടിയിടിച്ചിരുന്നു. ഇവിടെ പിന്നീട് നാട്ടുകാർ മണ്ണിട്ട് മൂടിയെങ്കിലും മഴ പെയ്തത്തോടെ ഒലിച്ചുപോയി. ബിടാത്തി പാലത്തിന്റെ വലതുഭാഗത്തെ കൈവരി രണ്ടുവർഷം മുമ്ബ് മിനി ലോറി തോട്ടിലേക്ക് വീണതിനെ തുടർന്ന് തകർന്നതാണ്. ഇത് പിന്നീട് ശരിയാക്കിയില്ല.
അപകട മുന്നറിയിപ്പ് നല്‍കി ഏതാനും ടാർ വീപ്പകള്‍ വെച്ചിരിക്കയാണിവിടെ. ബിടാത്തി മുതലാണ് റോഡ് കൂടുതല്‍ തകർന്നത്. ടൗണില്‍ റോഡ് പൂർണമായും പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടു.
ഇരുചക്ര വാഹനങ്ങള്‍ സ്ഥിരമായി അപകടത്തില്‍പെടുന്നു. ബിടാത്തി കള്ളുഷാപ്പിന് സമീപമുള്ള വെള്ളക്കെട്ട് പരിഹരിക്കാൻ കാലങ്ങളായി നാട്ടുകാർ ആവശ്യപെട്ടിട്ടും ഇതുവരെ കള്‍വർട്ട് നിർമിച്ചിട്ടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
