ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി

Share to

Perinthalmanna Radio
Date: 11-11-2024

പെരിന്തൽമണ്ണ : ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 6.15 ന് കോഴിക്കോട്– പാലക്കാട് ദേശീയ പാതയിലെ പെരിന്തൽമണ്ണയിൽ കോഴിക്കോട് റോഡിലെ പെട്രോൾ പമ്പിനു സമീപത്താണ് സംഭവം. ഉടൻ തന്നെ വാഹനം നിർത്തി. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും തീ കെടുത്താനുള്ള ഉപകരണം എത്തിച്ച് തീ അണച്ചതോടെ കാര്യമായ നാശ നഷ്‌ടങ്ങൾ ഉണ്ടായില്ല. അപ്പോഴേക്കും വിവരമറിഞ്ഞ് പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ സജിത്തിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പറയുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *