
Perinthalmanna Radio
Date: 11-11-2024
മങ്കട: പരിശീലനത്തിനിടെ വീണു മുഖത്തു പരുക്കുണ്ടായിട്ടും ശസ്ത്രക്രിയ നടത്തിയിട്ടും പിന്മാറാതെ പൊരുതി ദേശീയ സ്കേറ്റിങ് ചാംപ്യൻഷിപ്പിലേക്കു യോഗ്യത നേടി തിരൂർക്കാട് സ്വദേശിനി റയ തൗഫീഖ്. തുടർച്ചയായ നാലാം തവണയാണു റയ യോഗ്യത നേടുന്നത്. കഴിഞ്ഞ ദിവസം എറണാകുളത്ത് സംസ്ഥാന റോളർ സ്കേറ്റിങ് അദർ ഗെയിംസ് മത്സരവിഭാഗത്തിലെ റോളർ സ്കൂട്ടർ മത്സരത്തിലാണ് റയ വെള്ളി മെഡൽ നേടിയെടുത്തത്. ഡിസംബർ 5 മുതൽ 15 വരെ ബെംഗളൂരുവിൽ ദേശീയ മീറ്റിൽ റയ കേരളത്തിനെ പ്രതിനിധീകരിച്ചു മത്സരിക്കും.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനുള്ള അവസാനഘട്ട തയാറെടുപ്പിനിടെയാണ് റയ വീണത്. മുഖത്തും പല്ലിനും പരുക്കു പറ്റി. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ നിന്നിറങ്ങിയ ഉടൻ തന്നെ റയ മത്സരിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചു. രക്ഷിതാക്കൾ പിന്തുണ നൽകി. തൊട്ടടുത്ത ദിവസം മത്സരത്തിൽ വിജയം. തിരൂർക്കാട് എഎം ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണു റയ. ഈ സ്ഥാപനത്തിലെ അധ്യാപകരായ തൗഫീഖ് ഇബ്രാഹിം, സനിയ്യ എന്നിവരാണു മാതാപിതാക്കൾ. കോഴിക്കോട് ക്ലാസിക് റോളർ സ്കേറ്റിങ് അംഗമാണ്. അബി ഇസ്മായിൽ ആണു കോച്ച്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
