പെരിന്തൽമണ്ണയിലെ പൊതു വിപണിയിൽ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന

Share to

Perinthalmanna Radio
Date: 11-11-2024

പെരിന്തൽമണ്ണ: ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ അരി പലചരക്ക്, പച്ചക്കറി, മത്സ്യ-മാംസ വിൽപ്പനശാലകൾ, ഹോട്ടലുകൾ മൊത്ത വ്യാപാര ശാലകൾ, റീട്ടയിൽ വിൽപ്പന ശാലകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പെരിന്തൽമണ്ണ സബ്‌ കലക്ടറുടെ നിർദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. അമിത വില ഈടാക്കുന്നതിനെതിരെയും കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിനെതിരെയും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുന്നതിനെതിരെയുമുള്ള കർശന നടപടികളുടെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. വിലവിവരം രേഖപ്പെടുത്താത്തതിനും മറ്റു ക്രമക്കേടുകൾ കണ്ടെത്തിയതിനും കടയുടമകൾക്ക് നോട്ടീസ് നൽകി. വ്യക്തമായ രേഖകൾ കൈവശം വെച്ചിട്ടില്ലാത്തവർക്ക് ആയത് ഹാജരാക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തു.

പൊതുവിപണിയിൽ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും കർശന പരിശോധനകൾ തുടരുമെന്നും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസർ ശ്രീ.അബ്ദു.വി യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ശ്രീ.സഹദേവൻ.കെ.സി, ശ്രീമതി.ഷീന.ജി.കെ. ശ്രീ.രജീഷ് കുമാർ. ടി. എ. എന്നിവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *