
Perinthalmanna Radio
Date: 11-12-2024
സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റുകളിൽ വിജയിച്ചപ്പോൾ എൽഡിഎഫ് 11 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് മൂന്ന് സീറ്റുകളിൽ വിജയിക്കാനായി. എൽഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുമ്പുള്ള സ്ഥിതി. യുഡിഎഫ് സീറ്റ് പിടിച്ചെടുത്തതോടെ തൃശൂർ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിൽ എൽഡിഎഫിന് ഭരണവും നഷ്ടമാകും.
നാട്ടികയിൽ ഇതുവരെ എൽ.ഡി.എഫ് അഞ്ച്, യു.ഡി.എഫ് അഞ്ച് എന്ന അവസ്ഥയായിരുന്നു. എന്നാലിപ്പോൾ യു.ഡി.എഫിന് ആറുസീറ്റ് ലഭിച്ചിരിക്കുകയാണ്. നാട്ടിക ഒൻപതാം വാർഡാണിപ്പോൾ യു.ഡി.എഫ് തിരിച്ചു പിടിച്ചിരിക്കുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി. ബിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് സ്വന്തമാക്കിയത്.
ഇടുക്കി കരിമണ്ണൂർ പഞ്ചായത്തിൽ പന്നൂർ വാർഡാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. 127 വോട്ടുകൾക്കാണ് യു.ഡി.എഫിലെ ദിലീപ് കുമാർ വാർഡ് പിടിച്ചെടുത്തത്. യു.ഡി.എഫിലെ ഒരംഗം കൂറുമാറിയതിനെ തുടർന്നാണിവിടെ ഭരണം നഷ്ടമായത്.
പലാക്കാട് തച്ചമ്പാറയിൽ ഏഴ്-ഏഴ് എന്ന നിലയിലാണ് യു.ഡി.എഫും എൽ.ഡി.എഫും നിലനിന്നത്. ഇപ്പോഴത് യു.ഡി.എഫിന് എട്ട് സീറ്റായി മാറി.
തിരഞ്ഞെടുപ്പ് ഫലം പൂർണ്ണരൂപത്തിൽ
▪️തിരുവനന്തപുരം
1-തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാമൻകോഡ് വാർഡ് ബിജെപി നിലനിർത്തി. ബിജെപിയിലെ അഖില മനോജ് 130 വോട്ടുകൾക്കാണ് വിജയിച്ചത്.
▪️കൊല്ലം
2-വെസ്റ്റ് കല്ലട പഞ്ചായത്തിലെ നടുവിലക്കര വാർഡ് കോൺഗ്രസിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ സിന്ധു 92 വോട്ടുകൾക്ക് ഇവിടെനിന്ന് വിജയിച്ചു. ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കോൺഗ്രസ് മൂന്നാമതായി.
3-കുന്നത്തൂർ പഞ്ചായത്തിലെ തെറ്റിമുറി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൻഡിഎ സിറ്റിങ് സീറ്റ് സീറ്റായിരുന്നു ഇത്. സിപിഎം സ്ഥാനാർഥി എൻ.തുളസി 164 വോട്ടുകൾക്ക് വിജയിച്ചു. സിറ്റിങ് സീറ്റിൽ ബിജെപി മൂന്നാം സ്ഥാനത്തായി. കോൺഗ്രസാണ് രണ്ടാമത്.
4-ഏരൂർ പഞ്ചായത്തിലെ ആലഞ്ചേരി വാർഡ് സിപിഎം നിലനിർത്തി. സിപിഎം സ്ഥാനാർഥി മഞ്ജു 87 വോട്ടുകൾക്ക് വിജയിച്ചു. ബിജെപിയുടെ ഷൈനി രണ്ടാമതായി.
5-തേവലക്കര പഞ്ചായത്തിലെ കോയിവിള തെക്ക് യുഡിഎഫ് സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.സിപിഎമ്മിലെ അജിത 108 വോട്ടുകൾക്ക് കോൺഗ്രസിലെ സാന്ദ്രയെ തോൽപ്പിച്ചു
6-തേവലക്കര പഞ്ചായത്തിലെ പാലക്കൽ വടക്ക് എൽഡിഎഫ് സിറ്റിങ് സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിലെ ബിസ്മി അനസ് 148 വോട്ടുകൾക്ക് സിപിഎമ്മിലെ സുബിനയെ ആണ് തോൽപ്പിച്ചത്
7-ചടയമംഗലം പഞ്ചായത്തിലെ പൂങ്കോട് സിപിഎം സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ അഡ്വ.ഉഷാ ബോസ് 43 വോട്ടിന് സിപിഎം സ്ഥാനാർഥി ഗ്രീഷ്മാ ചൂഡനെ തോൽപ്പിച്ചു
▪️പത്തനംതിട്ട
8- കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിൽ യുഡിഎഫ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർത്ഥി ജോളി ഡാനിയൽ 1209 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
9- പന്തളം ബ്ലോക്ക്പഞ്ചായത്തിലെ വല്ലന വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ ശരത് മോഹൻ 245 വോട്ടുകൾക്ക് വിജയിച്ചു
10-നിരണം പഞ്ചായത്തിലെ കിഴക്കുംമുറി എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ മാത്യു ബേബി 214 വോട്ടുകൾക്ക് വിജയിച്ചു. എൽഡിഎഫ് 28 വർഷമായി ജയിക്കുന്ന സീറ്റാണിത്.
11-എഴുമറ്റൂർ പഞ്ചായത്തിലെ ഇരുമ്പുകുഴി വാർഡിൽ ബിജെപിക്ക് വിജയം. യുഡിഎഫ് സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. ബിജെപിയിലെ റാണി 48 വോട്ടുകൾക്കാണ് വിജയിച്ചത്.
12-അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി വാർഡ് സിപിഎം നിലനിർത്തി. സിപിഎമ്മിലെ മിനി രാജീവ് 106 വോട്ടുകൾക്ക് ആർഎസ്പിയുടെ മായയെയാണ് തോൽപ്പിച്ചത്.
▪️ആലപ്പുഴ
13- ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് വാർഡിൽ സിപിഎം വിജയിച്ചു. സിപിഎം സിറ്റിങ് സീറ്റാണിത്. സിപിഎമ്മിലെ അരുൺദേവ് 1911 വോട്ടുകൾക്കാണ് വിജയിച്ചത്.
14-പത്തിയൂർ പഞ്ചായത്തിലെ എരുവ വാർഡ് സിപിഎമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിലെ ദീപക് 99 വോട്ടുകൾക്ക് സിപിഎമ്മിലെ ശിവശങ്കരപ്പിള്ളയെ തോൽപ്പിച്ചു.
സിപിഎം വിട്ട് ബിജെപിയിലേക്ക് പോയ ജില്ലാ പഞ്ചായത്ത് അംഗം ബിബിൻ സി.ബാബുവിന്റെ നാടാണ് പത്തിയൂർ.
▪️കോട്ടയം
15- ഈരാറ്റുപേട്ട നഗരസഭയിലെ കുഴിവേലി ഡിവിഷൻ യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി റുബീന നാസർ 100 വോട്ടുകൾക്കാണ് വിജയിച്ചത്. എസ്ഡിപിഐ ആണ് രണ്ടാം സ്ഥാനത്ത്.
16- അതിരമ്പുഴ പഞ്ചായത്തിലെ ഐടിഐ വാർഡ് യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കേരള കോൺഗ്രസ് എമ്മിലെ മാത്യു ടി.ഡി 216 വോട്ടുകൾക്ക് വിജയിച്ചു.
▪️ഇടുക്കി
17-ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർഥി സാന്ദ്രമോൾ ജിന്നി 753 വോട്ടുകൾക്ക് വിജയിച്ചു
18- ഇടുക്കി കരിമണ്ണൂർ പഞ്ചായത്തിലെ പന്നൂർ വാർഡ് എൽ ഡി എഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ ദിലീപ്കുമാർ 177 വോട്ടുകൾ സിപിഎം സ്ഥാനാർഥി ജെയിനിനെ തോൽപ്പിച്ചു.
▪️തൃശൂർ
19- കൊടുങ്ങല്ലൂർ നഗരസഭയിലെ ചേരമാൻ ജുമാ മസജിദ് വാർഡിൽ ബി.ജെ.പി. സ്ഥാനാർഥി ഗീതാ റാണി വിജയിച്ചു. 66 വോട്ടുകൾക്ക് ബി.ജെ.പി. സീറ്റ് നിലനിർത്തുകയായിരുന്നു.
20- ചൊവ്വന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡ്-പൂശപ്പിള്ളി ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വിജയിച്ചു. 25 വോട്ടുകൾക്കാണ് കോൺഗ്രസിലെ സെബി വിജയിച്ചത്.
21-നാട്ടിക പഞ്ചായത്തിലെ ഗോഖലെ വാർഡ് സിപിഎമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർഥി പി.വിനു 115 വോട്ടുകൾക്ക് സിപിഎമ്മിലെ വി.ശ്രീകുമാറിനെയാണ് തോൽപ്പിച്ചത്.
▪️പാലക്കാട്
22- ചാലിശ്ശേരി പഞ്ചായത്തിലെ ചാലിശ്ശേരി മെയിൻ റോഡ് വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ സുജിത 104 വോട്ടുകൾക്ക് വിജയിച്ചു
23- തച്ചമ്പാറ പഞ്ചായത്തിലെ കോഴിയോട് എൽഡിഎഫ് സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ അലി തേക്കത്ത് 28 വോട്ടുകൾക്കാണ് സീറ്റ് പിടിച്ചെടുത്തത്.
24- കൊടുവായൂർ പഞ്ചായത്തിലെ കോളോട് സിപിഎം സിറ്റിങ് സീറ്റ് നിലനിർത്തി. സിപിഎമ്മിലെ എ.മുരളീധരൻ 108 വോട്ടുകൾക്ക് വിജയിച്ചു
▪️മലപ്പുറം
25- മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് യുഡിഎഫ് നിലനിർത്തി.
26- മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം ഡിവിഷൻ സിപിഎമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർഥി ഫൈസൽ മോൻ 43 വോട്ടുകൾക്ക് സിപിഎമ്മിലെ വിബിനെ പരാജയപ്പെടുത്തി
27- തൃക്കലങ്ങോട് പഞ്ചായത്തിലെ മരത്താണി വാർഡ് സിപിഎമ്മിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 550 വോട്ടിന്റെ ഭൂരിപക്ഷത്തിന് ലീഗിലെ ലൈല ജലീൽ വിജയിച്ചു.
28- ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് വാർഡ് യുഡിഎഫിൽനിന്ന് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിലെ അബ്ദുറു 410 വോട്ടിനാണ് കോൺഗ്രസിലെ അലിയെ തോൽപ്പിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
