മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടിയാല്‍ വിനോദ സ‍ഞ്ചാരത്തിന്റെയും സാധ്യത വർധിക്കും

Share to

Perinthalmanna Radio
Date: 11-12-2024
———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ

▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക

ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————

പെരിന്തൽമണ്ണ:  എറണാകുളം– ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടാനുള്ള തീരുമാനം നടപ്പിലായാൽ വിനോദ സ‍ഞ്ചാരത്തിന്റെയും സാധ്യത വർധിക്കും. കൊച്ചിയിൽ ഒരു പകൽ സന്ദർശിച്ച് അന്ന് വൈകിട്ട് മടങ്ങാം. ഇതേ ട്രെയിൻ എറണാകുളത്തുനിന്ന് പുറപ്പെട്ട് ആലപ്പുഴ മെമു സർവീസായി രാവിലെ ആലപ്പുഴയിൽ എത്തുന്നതിനാൽ ഒരു ദിവസം അവിടെ ചെലവഴിക്കാനാവും. രാവിലെ ഷൊർണൂരിൽനിന്ന് വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്പ്രസിൽ പാലക്കാട്ടെത്തിയാൽ അവിടെനിന്ന് തിരുച്ചെന്തൂർ എക്‌സ്പ്രസിൽ പൊള്ളാച്ചി ആളിയാർ ഡാം വരെയെത്താം. പഴനി, മധുര ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രയ്‌ക്കും എളുപ്പമാകും.

ഷൊർണൂർ– നിലമ്പൂർ റെയിൽവേ പാതയിലെ വൈദ്യുതീകരണം പൂർത്തിയായിട്ടുണ്ട്. കെഎസ്‌ഇബി സബ് സ്‌റ്റേഷനിൽ നിന്ന് മേലാറ്റൂരിലെ ട്രാക്‌ഷൻ സബ് സ്‌റ്റേഷനിലേക്ക് വൈദ്യുതി കണക്‌ക്ഷൻ ലഭ്യമാക്കുകയേ ഇനി വേണ്ടൂ. ഇത് ദിവസങ്ങൾക്കകം പൂർത്തിയാകും.

വൈദ്യുതി ട്രെയിനുകൾ ഓടിത്തുടങ്ങിയാൽ 8 ബോഗികളുള്ള ഷൊർണൂർ–നിലമ്പൂർ മെമു സർവീസുകളും പരിഗണനയിലുണ്ടെന്ന് റെയിൽവേ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. പാതയിൽ വൈദ്യുതി ട്രെയിനിന്റെ ട്രയൽ റൺ മുൻപ് നടത്തിയതാണ്. പുതിയ ട്രെയിൻ ടൈംടേബിൾ അടുത്ത മാസം പ്രാബല്യത്തിലാവുന്നതോടെ നിലവിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരും. കൂടുതൽ കണക്‌ക്ഷൻ ട്രെയിനുകൾ ലഭിക്കത്തക്കവിധം സമയക്രമം മാറുമെന്നാണറിവ്.

രാത്രി ഷൊർണൂരിലെത്തുന്ന ട്രെയിൻ നിലമ്പൂരിലേക്കു പോവുകയും പുലർച്ചെ മൂന്നിന് ഷൊർണൂരിലേക്കു തിരിക്കുകയും ചെയ്യുന്ന തരത്തിൽ ക്രമീകരണത്തിനാണ് ആലോചന.
തിരുവനന്തപുരത്തുനിന്നെത്തുന്ന വന്ദേഭാരത്, കണ്ണൂർ ജനശതാബ്‌ദി, നിസാമുദ്ദീൻ, പൂർണ, കോഴിക്കോട് ഭാഗത്തു നിന്നെത്തുന്ന തിരുവനന്തപുരം എക്‌സ്പ്രസ്, കൊച്ചുവേളി, ഓഖ–എറണാകുളം, നാഗർകോവിൽ, തിരുവനന്തപുരം എക്‌സ്പ്രസ്, യശ്വന്ത്‌പുര എക്‌സ്പ്രസ് എന്നീ ട്രെയിനുകളിൽ ഷൊർണൂരിലെത്തുന്നവർക്ക് നിലമ്പൂരിലേക്ക് തുടർയാത്രയ്‌ക്ക് ഇതോടെ സൗകര്യമാകും.

നിലവിൽ 8.10 ന് ഷൊർണൂരിൽ നിന്നുള്ള അവസാന ട്രെയിനിൽ കയറിപ്പറ്റാനാകാതെ നിലമ്പൂർ ഭാഗത്തേക്കുള്ള ഒട്ടേറെ യാത്രക്കാരാണ് ദുരിതം അനുഭവിക്കുന്നത്. പുലർച്ചെ നിലമ്പൂരിൽനിന്നെത്തുന്ന മെമുവിന് ഷൊർണൂരിൽനിന്ന് പാലക്കാട് ഭാഗത്തേക്കുള്ള മംഗളൂരു–ചെന്നൈ വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്പ്രസ് ലഭിക്കും. ഇതിൽ പാലക്കാടെത്തുന്നവർക്ക് ഉടൻ പഴനി, മധുര ഭാഗത്തേക്കുള്ള തിരുച്ചെന്തൂർ എക്‌സ്‌പ്രസ് ലഭിക്കും. കോഴിക്കോട്–മംഗളൂരു ഭാഗത്തേക്ക് അതിരാവിലെ ഷൊർണൂർ കണ്ണൂർ മെമു, മംഗളൂരു സെൻട്രൽ, മംഗളൂരു സൂപ്പർ ഫാസ്‌റ്റ്, കണ്ണൂർ എക്‌സ്പ്രസ് എന്നിവയ്‌ക്കും പ്രയോജനപ്പെടും.

തൃശൂരിൽ നിന്ന് കന്യാകുമാരി എക്‌സ്പ്രസ്, കൊച്ചുവേളി(വീക്കിലി), കൊച്ചുവേളി സൂപ്പർ ഫാസ്‌റ്റ്, കൊച്ചുവേളി ഗരീബ് രഥ്, ആലപ്പുഴ സൂപ്പർ ഫാസ്‌റ്റ്, ഗുരുവായൂർ എക്സ്പ്രസ് എന്നിവയിലെ യാത്രയ്‌ക്കും സാധ്യത തെളിയും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *