
Perinthalmanna Radio
Date: 01-11-2023
പെരിന്തൽമണ്ണ: നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാന പാതയിൽ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള (പട്ടാമ്പി റോഡ്) റോഡിന്റെ നവീകരണം പൂർത്തിയാക്കാത്തതിലും മണ്ഡലത്തോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് യു.ഡി.എഫ്. ബുധനാഴ്ച ബഹുജന സമരയാത്ര നടത്തും. പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള യാത്ര നജീബ് കാന്തപുരം എം.എൽ.എ. നയിക്കും. വൈകീട്ട് മൂന്നിന് പുലാമന്തോളിൽ തുടങ്ങുന്ന യാത്ര മുസ്ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്യും. പെരിന്തൽമണ്ണ കോടതിപ്പടിയിൽ സമാപനസമ്മേളനം എ.പി. അനിൽകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്യും. എം.എൽ.എ.മാരായ പി. അബ്ദുൾഹമീദ്, മഞ്ഞളാംകുഴി അലി എന്നിവർ പ്രസംഗിക്കും.
കട്ടുപ്പാറ, ചെറുകര, കുന്നപ്പള്ളി എന്നിവിടങ്ങളിൽ സ്വീകരണമൊരുക്കും. കനത്ത മഴപെയ്താലും സമരയാത്രയുമായി മുന്നോട്ടുപോവുമെന്ന് എം.എൽ.എ. പറഞ്ഞു. കുന്നപ്പള്ളി മുതൽ സമരയാത്രയിൽ പന്തംകൊളുത്തും. യാത്രയുടെ ഭാഗമായി പുലാമന്തോൾ വ്യാപാരഭവനിലും ചെറുകര എ.എം.എൽ.പി. സ്കൂളിലും ചേർന്ന കൺവെൻഷനുകൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. പുലാമന്തോൾ യു.ഡി.എഫ്. പഞ്ചായത്ത് ചെയർമാൻ ഷിബു ചെറിയാനും ചെറുകരയിൽ പി.കെ. കേശവനും അധ്യക്ഷത വഹിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
