
Perinthalmanna Radio
Date: 01-11-2023
പെരിന്തൽമണ്ണ: തകർന്നു കിടക്കുന്ന അങ്ങാടിപുറം – വളാഞ്ചേരി, പട്ടാമ്പി- പെരിന്തൽമണ്ണ റോഡുകൾ സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ (നവംബർ 2 ന്) ഈ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകൾ സർവീസുകൾ നിർത്തി വെക്കുമെന്ന് ബസ് ഉടമസ്ഥ സംഘം അറിയിച്ചു. റോഡുകൾ അറ്റകുറ്റപണി നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ഇനിയും നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് ബസ് സർവീസ് നാളെ നിർത്തി വെക്കുന്നത്. ബസ് ഉടമകളും, തൊഴിളികളും സംയുക്തമായി ചേർന്ന യോഗത്തിലാണ് സമര തീരുമാനമെന്ന്ബസ് ഉടസ്ഥ സെക്രട്ടറി മുഹമ്മദലി ഹാജി അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
