കരിപ്പൂരിലെ പഴം, പച്ചക്കറി കയറ്റുമതി ‌ നിരോധനം നീക്കാൻ നടപടി തുടങ്ങി

Share to

Perinthalmanna Radio
Date: 01-11-2023

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ പഴം, പച്ചക്കറി കയറ്റുമതിക്ക് നിപ്പയുടെ പേരിൽ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിക്കാൻ നടപടികൾ ആരംഭിച്ചു. നിപ്പ ഫ്രീ സർട്ടിഫിക്കറ്റ് ഇല്ലാത്തതാണു കയറ്റുമതിക്കു തടസ്സമായിരുന്നത്. നിപ്പ ഫ്രീ സർട്ടിഫിക്കറ്റ് നൽകുന്നതു സംബന്ധിച്ചു കോഴിക്കോട് കലക്ടറുടെ റിപ്പോർട്ട് ആരോഗ്യവകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫിസ് ആവശ്യപ്പെട്ടെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസം വിമാനത്താവള ഡയറക്ടർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി ആരംഭിച്ചത്. നിപ്പ ഫ്രീ സർട്ടിഫിക്കറ്റ് നൽകി പഴം, പച്ചക്കറി കയറ്റുമതിയുടെ തടസ്സം നീക്കാനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നതായി ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എം.പി.എം.മുഹമ്മദ് ഹനീഷ് പറഞ്ഞു.

നിപ്പയുടെ പേരിൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള പഴം, പച്ചക്കറി കയറ്റുമതിയുടെ വിലക്ക് സംബന്ധിച്ച പ്രശ്നത്തിൽ ഇടപെടുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചതായി എയർപോർട്ട് ഉപദേശക സമിതി ചെയർമാൻ എം.പി.അബ്ദുസ്സമദ് സമദാനി എംപി അറിയിച്ചു. നിപ്പയുടെ സാഹചര്യത്തിൽ യുഎഇയിലെ വിമാനത്താവളങ്ങളിലേക്കു പഴം, പച്ചക്കറി കയറ്റുമതി ചെയ്യാൻ ആരോഗ്യവകുപ്പിന്റെ പ്രത്യേക അനുമതി വേണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *