അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുമെന്ന് സമദാനി എം.പി

Share to

Perinthalmanna Radio
Date: 01-01-2024

അങ്ങാടിപ്പുറം : അമൃത് സ്റ്റേഷൻ നവീകരണ പദ്ധതിയുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ എം.പി. അബ്ദു സമദ് സമദാനി എം.പി. സന്ദർശിച്ചു. സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രവൃത്തികൾ കാല താമസം കൂടാതെ പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.പി. പറഞ്ഞു.
അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷന്റെ മുഖഛായ തന്നെ മാറ്റുന്ന വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് എം.പി അഭിപ്രായപ്പെട്ടു.

നിലമ്പൂർ-ഷൊർണൂർ പാതയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ കയറിയിറങ്ങുന്ന സ്റ്റേഷനാണ് അങ്ങാടിപ്പുറം.
പ്രവൃത്തികൾ ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ. എട്ടര കോടിയാണ് എസ്റ്റിമേറ്റ്. പഴയ ടിക്കറ്റ് കൗണ്ടർ കെട്ടിടത്തിന്റെ മുൻവശം പൊളിച്ചു മാറ്റി. പുതിയ കൗണ്ടർ നിർമാണത്തിലാണ്. ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിൽ പുതിയ മേൽക്കൂരകളുടെ പണിയും തുടങ്ങി. പാത പൂർണമായും വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായി അങ്ങാടിപ്പുറത്ത് വൈദ്യുത കാലുകൾ സ്ഥാപിച്ചു. നിലമ്പൂർ ഭാഗത്തേക്കുള്ള തൂണുകൾ സ്ഥാപിക്കുകയാണ്. റെയിൽവെ ട്രാക്കിനോട് ചേർന്നുള്ള ഭാഗം കരിങ്കൽ ഭിത്തി കെട്ടി ഉറപ്പാക്കുന്നുണ്ട്. നിലമ്പൂർ ഭാഗത്തേക്കുള്ള തൂണുകൾ സ്ഥാപിക്കുകയാണ്. റെയിൽവെ ട്രാക്കിനോട് ചേർന്നുള്ള ഭാഗം കരിങ്കൽ ഭിത്തി കെട്ടി ഉറപ്പാക്കുന്നുണ്ട്. വാഹന പാർക്കിങ് സ്ഥലം വിസ്തൃതി കൂട്ടാനായി ഈ ഭാഗത്തുള്ള മരങ്ങളെല്ലാം മുറിച്ചു മാറ്റി. റെയിൽവെ സ്റ്റേഷനിലേക്കുള്ള പ്രധാന റോഡ് വീതി കൂട്ടുന്നതിനായി റെയിൽവേ ലൈൻ ഓരങ്ങളിലൂടെ ട്രഞ്ച് നിർമാണവും നടക്കുകയാണ്. മൂന്നര മീറ്റർ വീതിയുള്ള റോഡ് എട്ട് മീറ്ററാക്കി വികസിപ്പിക്കും. റോഡിന്റെ വശങ്ങളിൽ ഓട നിർമാണവും നടക്കുകയാണ്. റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എ.വി. ശ്രീകുമാർ, സീനിയർ സെക്ഷൻ എൻജിനീയർ വർക്ക്‌സ് ടി.കെ. സജി, കരാറുകാരുടെ പ്രതിനിധികളായ ജോൺസൺ, എൻജിനീയർ സുരേഷ് കുമാർ, വിപിൻ, കുന്നത്ത് മുഹമ്മദ്, പഞ്ചായത്ത് പ്രസിന്റ് കെ.പി. സഈദ, അഡ്വ. ടി. കുഞ്ഞാലി, പി. രാധാകൃഷ്ണൻ,അമീർ പാതാരി, ജില്ല പഞ്ചായത്ത് അംഗം പി. ഷഹർബാൻ, ബ്ലോക്ക് പഞ്ചായത്തംഗം നജ്മ തബ്ഷീറ തുടങ്ങിയവർ എം.പി.യോടൊപ്പമുണ്ടായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *