
Perinthalmanna Radio
Date: 01-01-2024
കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം ഒരു വർഷം പിടികൂടിയത് 172.19 കോടി രൂപയുടെ 270.536 കിലോഗ്രാം സ്വർണം. 376 കേസുകളിലായി പിടിയിലായത് 163 പേർ. വിമാനത്താവളത്തിലെ എയർ കസ്റ്റംസ് വിഭാഗം പിടികൂടിയ കേസുകളുടെ എണ്ണം മാത്രമാണിത്. പുറമേ 55 കേസുകളിലായി 35.49 ലക്ഷം രൂപയുടെ വിദേശ സിഗരറ്റും 9 കേസുകളിലായി 56.28 ലക്ഷം ഇന്ത്യൻ രൂപയുടെ വിദേശ കറൻസികളും കസ്റ്റംസ് പിടികൂടി.
സ്വർണക്കടത്തിൽ കൂടുതലും ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചവയാണ്. വസ്ത്രങ്ങളിൽ തേച്ചുപിടിപ്പിച്ചും ബാഗേജുകളിൽ കൊണ്ടുവരുന്ന ഇലക്ട്രിക് ഉപകരണങ്ങളിൽ ഒളിപ്പിച്ചുമാണ് സ്വർണക്കടത്ത്. കത്തികളുടെ പിടിക്കുള്ളിലും ഫ്ലാസ്കിലും ട്രിമ്മറിന്റെ മോട്ടറിനുള്ളിലും മറ്റും സ്വർണം പിടികൂടിയത് ഈയിടെയാണ്. ഇതിനു പുറമേ, വിമാന താവളത്തിലെ ശുചിമുറിയിലും വിമാനത്തിലെ സീറ്റിലും ഒളിപ്പിച്ച സ്വർണവും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
എയർ കസ്റ്റംസിനു പുറമേ, പ്രിവന്റീവ് കസ്റ്റംസ്, കാർഗോ കസ്റ്റംസ്, ഡിആർഐ ഏജൻസികളും പൊലീസും വേറെയും സ്വർണം പിടികൂടുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം വിമാനത്താവളത്തിനു പുറത്ത് പൊലീസ് പിടികൂടിയ സ്വർണക്കടത്ത് കേസുകളുടെ എണ്ണം 40 ആണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
