ഒരടംപാലം – വൈലോങ്ങര ബൈപാസ്; സാമുഹിക ആഘാത  സർവേ നടത്തി

Share to

Perinthalmanna Radio
Date: 12-01-2024

അങ്ങാടിപ്പുറം: മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ഒരടംപാലം- വൈലോങ്ങര ബൈപാസിന്റെ സാമുഹിക ആഘാത വിലയിരുത്തൽ പഠന സർവേ നടത്തി. സ്ഥലം ഏറ്റെടുക്കലിന്റെ മുന്നോടിയായിട്ടാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥലം ഉടമകളെ നേരിട്ട് കണ്ട് ഉദ്യോഗസ്ഥർ കാര്യങ്ങൾ വിലയിരുത്തി. മഞ്ഞളാംകുഴി അലി എം.എല്‍.എ യുടെ ഇടപെടലിന്റെ ഫലമായി പുതുക്കിയ അലൈന്‍മെന്റ് പ്രകാരം കല്ലിടല്‍ നടപടിയും സംയുക്ത പരിശോധനയും മറ്റും പൂര്‍ത്തീകരിച്ചിരുന്നു. സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായിട്ടുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാകുമെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ പറഞ്ഞു. സാമൂഹിക ആഘാത വിലയിരുത്തൽ പഠന സർവേ പരിശോധനക്ക് കളമശേരി രാജഗിരി ഔട്ട്റീച്ച്‌, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്സസ് ഉദ്യോഗസ്ഥരായ അഭിജിത്ത് ലാൽ, പ്രോജക്ട് ഓഫീസർ, രാജഗിരി ഔട്ട്റീച്ച്‌, ക്യാൻഡിസ് മരിയ, സോഷ്യൽ വർക്കർ, സിസ്റ്റർ ജിസ്‌മി, സോഷ്യൽ വർക്കർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *