ട്രാൻസ്പോർട്ടേഷൻ കരാറുകാർ പണിമുടക്കിലേക്ക്; റേഷന്‍ വിതരണം മുടങ്ങും

Share to

Perinthalmanna Radio
Date: 12-01-2024

നാളെ മുതൽ അനശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ. ഇതോടെ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും മുടങ്ങും.100 കോടിയിലധികം വരുന്ന കുടിശ്ശിക സർക്കാർ അനുവദിക്കാത്തതിനെ തുടർന്നാണ് കരാറുകാർ പണിമുടക്കിലേക്ക് കടന്നത്.

സൂചന പണിമുടക്കുകൾ നടത്തിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് റേഷൻ കടകളിലേക്കും സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്കും സാധനങ്ങൾ എത്തിക്കുന്ന കരാറുകാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. 2022 മുതൽ മുടങ്ങി കിടന്ന നൂറുകോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഭക്ഷ്യമന്ത്രി ഇടപ്പെട്ട് കുടിശ്ശികയുടെ ആദ്യഗഡുവായ 14 കോടി രൂപ കരാറുകാർക്ക് അനുവദിച്ചു. ബാക്കി തുക രണ്ടാഴ്ചക്കുള്ളിൽ തരാമെന്ന സപ്ലൈകോ എംഡി നൽകിയ ഉറപ്പിൽ കരാറുകാർ സൂചന പണിമുടക്ക് പിൻവലിക്കുകയും ക്രിസ്മസ് ചന്തകളിൽ സഹകരിക്കുകയും ചെയ്തു. എന്നാൽ, നൽകിയ ഉറപ്പ് പാലിക്കാൻ സപ്ലൈകോയിക്കായില്ല. ഡിസംബർ, ജനുവരി മാസങ്ങളിലെ കുടിശ്ശിക കൂടിയായതോടെ കിട്ടാനുള്ള തുക പിന്നെയും 100 കോടി കടന്നു. ഈ സാഹചര്യത്തിലാണ്, കൊച്ചിയിൽ കേരള ട്രാൻസ്പോർട്ടിംങ്ങ് കോൺട്രാക്ട്ടെഴ്സ് അസോസിയേഷൻ യോഗം ചേർന്നത്.

കരാറുകാർ പണിമുടക്കിലേക്ക് കടന്നതോടെ സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലാവും. ആ സാഹചര്യം മുന്നിൽകണ്ട്, സൂചന പണിമുടക്കിൽ മന്ത്രി തല ഇടപെടൽ ഉണ്ടായതുപോലെ ഇത്തവണയും പരിഹാരം കാണും എന്നാണ് കരാറുകാരും പ്രതീക്ഷിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *