
Perinthalmanna Radio
Date: 12-01-2024
പെരിന്തൽമണ്ണ : എൽ.എസ്.എസ്. പരീക്ഷാകേന്ദ്രമായി നിശ്ചയിച്ച സ്കൂളിലെ കുട്ടികൾക്ക് പരീക്ഷാകേന്ദ്രമായി ദൂരെയുള്ള സ്കൂൾ അനുവദിച്ചതു മാറ്റി വിദ്യാഭ്യാസവകുപ്പ് പുതിയ പട്ടിക ഇറക്കി. ഇതനുസരിച്ച് പെരിന്തൽമണ്ണ സെൻട്രൽ ജി.എം.എൽ.പി. സ്കൂളിലെ കുട്ടികൾക്ക് അവിടെത്തന്നെ പരീക്ഷ എഴുതാനാകും.
കഴിഞ്ഞദിവസം ഇറക്കിയ പട്ടികയിൽ ഈ സ്കൂളിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചത് എരവിമംഗലം എ.യു.പി. സ്കൂളിലായിരുന്നു. സെൻട്രൽ സ്കൂൾ കേന്ദ്രമായിട്ടും അവിടത്തെ കുട്ടികൾക്ക് പത്തുകിലോമീറ്ററിലേറെ ദൂരത്തുള്ള എരവിമംഗലം സ്കൂളിൽ കേന്ദ്രം അനുവദിച്ചതു സംബന്ധിച്ച് പരാതി ഉയർന്നിരുന്നു.ഇക്കാര്യം വാർത്തയായതോടെയാണ് വ്യാഴാഴ്ച പട്ടിക പുതുക്കി ഇറക്കിയത്. സെൻട്രൽ സ്കൂൾ കേന്ദ്രമായി അനുവദിച്ച പാതായ്ക്കര എ.യു.പി. സ്കൂളിനെ എരവിമംഗലം സ്കൂളിലേക്കു മാറ്റിയാണ് പുതിയ പട്ടിക.
ഇതേരീതിയിൽ പരിയാപുരം എ.എൽ.പി. സ്കൂളിൽ കേന്ദ്രം അനുവദിച്ചിരുന്ന തൂത ജി.എം.എൽ.പി. സ്കൂളിനും അവിടെത്തന്നെ പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
