
Perinthalmanna Radio
Date: 12-01-2025
———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ
▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക
ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————
സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേയിൽ ഭൂമി അളവിൽ മിക്കയിടത്തും വ്യത്യാസം. ഡിജിറ്റൽ സർവേയിൽ കണ്ടെത്തിയ ഭൂവിസ്തൃതിയും വില്ലേജ് രേഖകളിലേതും തമ്മിൽ 40 ശതമാനം ഇടങ്ങളിലും പൊരുത്തക്കേട്. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലും വനാതിർത്തിയിലുമൊക്കെ ഈ വ്യതിയാനമുണ്ട്. വിസ്തീർണത്തിലെ വ്യത്യാസം ക്രമപ്പെടുത്തണമെങ്കിൽ പുതിയ സെറ്റിൽമെന്റ് നിയമം വേണം. നിയമനിർമാണത്തിന് ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും നടപടി സങ്കീർണമായതിനാൽ വൈകും.
പത്തനംതിട്ട പെരുമ്പെട്ടിയിൽ ബി.ടി.ആറിൽ റിസർവ് ഫോറസ്റ്റ് എന്ന് രേഖപ്പെടുത്തിയ ലാൻഡ് പാഴ്സലുകൾ പരിേശാധിച്ചപ്പോൾ 1032 എണ്ണം വനത്തിന് പുറത്താണെന്ന് കണ്ടെത്തി. ഭൂമിയിൽ വനംവകുപ്പ് അവകാശമുന്നയിച്ചതിനാൽ നാളുകളായി സമരം നടക്കുന്ന സ്ഥലമാണ് പെരുമ്പെട്ടി. സംസ്ഥാനത്ത് 249 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയായി. 179 വില്ലേജുകളിൽ പുരോഗമിക്കുന്നു. രജിസ്ട്രേഷൻ, റവന്യു, സർവേ വകുപ്പുകളുടെ ഏകീകൃത പോർട്ടൽ ഡിജിറ്റൽ സർവേയുടെ അടിസ്ഥാനത്തിലാണ് വരുക.
അടിസ്ഥാനനികുതി രജിസ്റ്ററിലെ ഭൂമിയുടെ അളവും ഡിജിറ്റൽ സർവേയിലെ അളവും വ്യത്യാസപ്പെടുന്ന പ്രശ്നത്തിൽ ശാശ്വതപരിഹാരത്തിനാണ് പുതിയ സെറ്റിൽമെന്റ് നിയമം. ഇതിന് മുന്നോടിയായി റവന്യു, നിയമവകുപ്പുകൾ പ്രാരംഭചർച്ച നടത്തിക്കഴിഞ്ഞെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു.
ഡിജിറ്റൽ സർവേയിൽ ഒരു വ്യക്തിക്ക് അധികഭൂമി കണ്ടെത്തിയാൽ, മറ്റ് പരാതികളോ അവകാശവാദങ്ങളോ നിയമപ്രശ്നങ്ങളോ ഇല്ലെങ്കിൽ നികുതി അടയ്ക്കാൻ ഉടമയ്ക്ക് അവസരം നൽകും. ഇതിനായി റവന്യൂ വകുപ്പ് ഉത്തരവിറക്കും. അടുത്തഘട്ടമായാണ് ഇത്തരം ഭൂമി ഉടമയ്ക്ക് കൈവശംവെക്കാൻ അനുമതി നൽകുന്ന സെറ്റിൽമെന്റ് നിയമം കൊണ്ടുവരുന്നത്. തിരുക്കൊച്ചിയിലാണ് മുൻപ് സെറ്റിൽമെന്റ് നിയമം വന്നത്. സംസ്ഥാനം നിലവിൽ വന്നശേഷം ഇതുവരെ സെറ്റിൽമെന്റ് നിയമം ഉണ്ടായിട്ടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
