
Perinthalmanna Radio
Date: 12-01-2026
പട്ടിക്കാട് : വിജ്ഞാനവും ഡേറ്റയും ആയുധമാക്കിയാണ് ഇസ്‌ലാമോഫോബിയയെ നേരിടേണ്ടതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കുറ്റപ്പെടുത്തുന്നരോട് അതേ ഭാഷയിൽ മറുപടി പറയാനല്ല, സംയമനത്തോടെ സംവദിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
അവരുടെ അതേ ഭാഷയിൽ മുസ്‌ലിംകളും മറുപടി പറയണമെന്നാണ് കുറ്റപ്പെടുത്തുന്നവർ ആഗ്രഹിക്കുന്നത്. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 63–ാം വാർഷിക, 61–ാം സനദ്‌ദാന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
തെലങ്കാന മന്ത്രിയും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. 585 പണ്ഡിതർ സമ്മേളനത്തിൽ ഫൈസി ബിരുദവും 11 പേർ ഹൈതമി ബിരുദവും സ്വീകരിച്ചു. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സനദ് ദാന പ്രസംഗം നിർവഹിച്ചു. ജാമിഅ പ്രിൻസിപ്പലും സമസ്ത ജനറൽ സെക്രട്ടറിയുമായ കെ.ആലിക്കുട്ടി മുസല്യാരെ ചടങ്ങിൽ ആദരിച്ചു. മജ്‌ലിസുന്നൂർ വാർഷികവും നടന്നു.
ജാമിഅ ജനറൽ സെക്രട്ടറി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, എം.പി.അബ്ദുസ്സമദ് സമദാനി എംപി, പി.വി.അബ്ദുൽ വഹാബ് എംപി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, സമസ്ത മുശാവറ അംഗങ്ങളായ എം.ടി.അബ്ദുല്ല മുസല്യാർ, കോട്ടുമല മൊയ്തീൻ കുട്ടി മുസല്യാർ, മുക്കം ഉമ്മർ ഫൈസി, ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ആദൃശ്ശേരി ഹംസക്കുട്ടി മുസല്യാർ, എംഎൽഎമാരായ പി.അബ്ദുൽ ഹമീദ്, നജീബ് കാന്തപുരം, ജാമിഅ അധ്യാപകരായ ഏലംകുളം ബാപ്പു മുസല്യാർ, ളിയാഉദ്ദീൻ ഫൈസി, പാതിരമണ്ണ അബ്ദുറഹ്മാൻ ഫൈസി തുടങ്ങിയവർ പ്രസംഗിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
