
Perinthalmanna Radio
Date: 12-01-2026
പെരിന്തൽമണ്ണ: തൂത പാലത്തിന് സമാന്തരമായി പണിയുന്ന പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയായ തൂണുകൾക്കു മുകളിൽ ഗർഡറുകൾ സ്ഥാപിച്ചുതുടങ്ങി. ആറു തൂണുകൾക്കു മുകളിൽ 18 ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. ലോറിയിൽ തൂണുകൾക്കു സമീപമെത്തിച്ച ഗർഡറുകൾ വലിയ രണ്ട് ക്രെയിനുകളുടെ സഹായത്തോടെയാണ് തൂണുകൾക്കു മുകളിൽ സ്ഥാപിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ സമയബന്ധിതമായി ഗർഡറുകൾ സ്ഥാപിക്കൽ പൂർത്തിയാക്കും.
10 മീറ്റർ വീതിയും 100 മീറ്ററിലധികം നീളവുമുള്ള പുതിയ പാലത്തിൽ ഒരുവശത്ത് നടപ്പാതയുമുണ്ടാകും. തൂതയിൽ സമാന്തരപാലം ഉൾപ്പെടെ 364 കോടി രൂപ ചെലവിലാണ് മുണ്ടൂർ-തൂത നാലുവരിപ്പാതയുടെ നിർമാണം. റീബിൽഡ് കേരള പ്രകാരം കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രൊജക്ടിൽ ഉൾപ്പെടുത്തി ലോക ബാങ്കിന്റെ ധന സഹായത്തോടെയാണ് പദ്ധതിനിർവഹണം.
പുഴയിലെ വെള്ളം തടഞ്ഞുനിർത്തി ഓവുചാൽവഴി തിരിച്ചുവിട്ടാണ് നിലവിൽ പണികൾ മുന്നേറുന്നത്. ഗർഡറുകൾ സ്ഥാപിച്ചശേഷം കോൺക്രീറ്റ്, ടാറിങ് പ്രവൃത്തികൾ കൂടി പൂർത്തിയാക്കി പാലം ഫെബ്രുവരി അവസാനത്തോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
