
Perinthalmanna Radio
Date: 12-02-2024
പെരിന്തൽമണ്ണ: വ്യായാമസംസ്കാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പെരിന്തൽണ്ണ ഏർളി ബേർഡ്സ് ക്ലബ്ബ് കൂട്ടായ്മ 12 കിലോമീറ്റർ വാക്കത്തൺ സംഘടിപ്പിച്ചു. പെരിന്തൽമണ്ണ മുതൽ തൂത വരെ നടത്തിയ വാക്കത്തൺ നഗരസഭാധ്യക്ഷൻ പി. ഷാജി ഫ്ലാഗ് ഓഫ് ചെയ്തു.
തൂത അമ്പലപ്പറമ്പിൽ വാക്കത്തണിന്റെ സമാപനം ചെർപ്പുളശ്ശേരി നഗരസഭാധ്യക്ഷൻ പി. രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. ഷംസുദീൻ, മുഹമ്മദ്കുട്ടി, നവാസ് ലിങ്ക്, ഹൈദരലി, മുഹമ്മദാലി, പി. റസാഖ്, സി.പി. രാമദാസ്, ഡോ. സലാം, ഡോ. നഹീം ഷാനവാസ് തുടങ്ങിയവർ നേതൃത്വംനൽകി. ഇരുനൂറിലേറെപ്പേർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
