
Perinthalmanna Radio
Date: 12-02-2025
പെരിന്തൽമണ്ണ: കുന്നപ്പള്ളി ഉണ്ണിയന്തിരൻ കാവിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞത് അൽപസമയം പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ടോടെ എഴുന്നള്ളിപ്പിനിടെയാണ് സംഭവം. കേരളശ്ശേരി കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. താലപ്പൊലിയുടെ താലം നിരത്തൽ കഴിഞ്ഞ് തിരിച്ച് എഴുന്നള്ളിപ്പ് നടക്കുമ്പോഴാണ് ആന ഇടഞ്ഞത്. ആളുകൾ ചിതറിയോടി. സമീപത്തെ പാടത്തേക്ക് ഓടിയ ആന അവിടെ അടുത്തുണ്ടായിരുന്ന കുഴിയിൽ വീഴുകയായിരുന്നു. തിരിച്ച് കയറാനാകാതെ കുടുങ്ങിയ ആനയെ മണ്ണുമാന്തി യന്ത്രം എത്തിച്ച് മണ്ണ് നീക്കിയാണ് പുറത്തേക്ക് കൊണ്ടു വന്നത്. പുറത്ത് എത്തിയപ്പോൾ ശാന്തനായിരുന്നതിനാൽ ആനയെ പിന്നീട് തളച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
