
Perinthalmanna Radio
Date: 12-02-2026
അങ്ങാടിപ്പുറം: കുത്തൊഴുക്കും ഒരാൾ പൊക്കത്തിൽ ഒഴുക്കുമുണ്ടായിരുന്ന ഏറാംതോട് കൊടുംചൂടിൽ വറ്റിവരണ്ട് കരയായി മാറുകയാണ്.
ഈ തോട്ടിൽ നേരത്തേ നിർമിച്ച പാലത്തിന് മുകളിലൂടെ 3 അടി പൊക്കത്തിൽ മഴക്കാലത്ത് വെള്ളം ഒഴുകുമായിരുന്നു. അതിനാൽ ഇതുവഴി ജൂൺ–ജൂലൈ മാസങ്ങളിൽ ഗതാഗതമോ കാൽനടയാത്രയോ അസാധ്യമായിരുന്നു.
യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് 6 വർഷം മുൻപ് ഉയരംകൂട്ടി മറ്റൊരു പാലം നിർമിക്കുകയായിരുന്നു. തോടിന്റെ സംരക്ഷണ പ്രവർത്തനം നടത്താത്തതിനാൽ നീരൊഴുക്ക് കുറഞ്ഞു.
മണ്ണും ചരലും ഒഴുകിവന്ന് പാലത്തിന്റെ ഭാഗം ഏതാണ്ട് നികന്ന നിലയിലാണ്. അവിടെ പാഴ്‌ച്ചെടികൾ വളർന്ന് തോടാണ് എന്നുപോലും പറയാൻ കഴിയാത്ത അവസ്ഥയിലാണ്.
പൊതുജനങ്ങൾ കുളിക്കാനും അലക്കാനും ഉപയോഗിച്ചിരുന്നത് പൂർണമായും നിലച്ച മട്ടാണ്. പഞ്ചായത്ത് മുൻകയ്യെടുത്ത് മണ്ണ് നീക്കം ചെയ്‌ത് തോട് സംരക്ഷണ പ്രവർത്തനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
