ആധാര്‍കാര്‍ഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി ജൂണ്‍ 14 വരെ നീട്ടി

Share to

Perinthalmanna Radio
Date: 12-03-2024

ആധാര്‍കാര്‍ഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപിരിധി നീട്ടി യുഐഡിഎഐ. പത്ത് വര്‍ഷം മുമ്പ് ആധാര്‍ കാര്‍ഡ് എടുത്തവരും എന്തെങ്കിലും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോള്‍ സൗജന്യമായി അത് ചെയ്യാവുന്നതാണ്. യുഐഡിഎഐ പോര്‍ട്ടല്‍ വഴിയും ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിച്ചും ഇത് ഓണ്‍ലൈനായി ചെയ്യാം. പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, ലിംഗഭേദം, ജനനത്തീയതി തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ക്ക് പുറമെ, ആളുകള്‍ക്ക് അവരുടെ നിലവിലുള്ള കാര്‍ഡുമായി പുതിയ വിരലടയാളം, ഐറിസ് തുടങ്ങിയ ബയോമെട്രിക്സ് വിവരങ്ങള്‍ ലിങ്ക് ചെയ്യാന്‍ കഴിയും.

പുതുക്കിയ വിവരങ്ങളുടെ തെളിവായി ആവശ്യമായ രേഖകള്‍ വ്യക്തികള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. മാര്‍ച്ച് 14 വരെ ആയിരുന്നു സൗജന്യമായി ആധാര്‍ കാര്‍ഡ് പുതുക്കാനുള്ള സമയപരിധി. എന്നാല്‍ ഇപ്പോള്‍ സൗജന്യ ഓണ്‍ലൈന്‍ ഡോക്യുമെന്റ് അപ്ലോഡ് സൗകര്യം യുഐഡിഎഐ 2024 ജൂണ്‍ 14 വരെ നീട്ടി. പത്ത് വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ യുയുഐഡിഎഐ നിര്‍ദേശിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നല്‍കേണ്ടത്.

https://chat.whatsapp.com/JFl6Cge5q6nBts9kivlIus

ഓണ്‍ലൈന്‍ വഴി പുതുക്കാന്‍…

https://myaadhaar.uidai.gov.in/ ലോഗിന്‍ ചെയ്യുക

‘ഡോക്യുമെന്റ് അപ്‌ഡേറ്റ്’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങള്‍ കാണാന്‍ കഴിയും

വിശദാംശങ്ങള്‍ പരിശോധിച്ച് അടുത്ത ഹൈപ്പര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തെരഞ്ഞെടുക്കുക.

സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *