പെരിന്തൽമണ്ണ ജൂബിലി റോഡ് നവീകരണം ആരംഭിക്കുന്നു

Share to

Perinthalmanna Radio
Date: 12-03-2025

പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ നിന്ന് പെരുമ്പിലാവ് – നിലമ്പൂർ സംസ്ഥാന പാതയിലേക്കുള്ള  ബൈപാസ് റോഡായ പെരിന്തൽമണ്ണ ജൂബിലി റോഡ് 1 കോടി 70 ലക്ഷം രൂപ ചിലവഴിച്ച് പെരിന്തൽമണ്ണ നഗരസഭ നവീകരിക്കുന്നു. ബി.എം & ബി.സി റോഡ് ആയാണ് ജൂബിലി റോഡ് നവീകരിക്കുന്നത്. റോഡ് വർക്ക്‌ ആരംഭിക്കുന്നതിനു മുൻപായി പുതിയതായി ഒന്നര കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കൽ, ഡ്രൈനേജ്, കൾവെർട്ട്  വർക്ക്‌ എന്നീ വർക്കുകളാണ് ആദ്യം ആരംഭിക്കുന്നത്. അതിന് ശേഷമാണ്  ബി.എം & ബി.സി ചെയ്യുക. പൈപ്പ് ലൈൻ വർക്കുകൾ അടുത്ത ദിവസം തന്നെ ആരംഭിക്കുകയും വേഗത്തിൽ നവീകരണം പൂർത്തിയാക്കാനു മുള്ള നടപടികൾക്കായി നഗരസഭ ഭരണസമിതി യോഗം ചേർന്നു.

പെരിന്തൽമണ്ണയിലെ പ്രധാന ജംക്‌ഷനിലെ വാഹനത്തിരക്ക് മൂലം ഒട്ടേറെ വാഹനങ്ങളാണ് ജൂബിലി റോഡ് വഴി കടന്നു പോകുന്നത്. പട്ടാമ്പി, ചെർപ്പുളശ്ശേരി ഭാഗങ്ങളിലേക്കുള്ള ബസുകളും സ്‌റ്റാൻഡിൽ നിന്ന് ഇതു വഴിയാണ് കടന്നു പോകുന്നത്. ജൂബിലി റോഡ് പരിസരത്തെ എംഇഎസ് സ്‌കൂൾ, കാദർമൊല്ല യുപി സ്‌കൂൾ, ഭാരത് ഗ്യാസ് ഏജൻസി, ഹെൽത്ത് സെന്റർ, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലേക്ക് എല്ലാമായി ദിനേന നൂറു കണക്കിന് ആളുകൾ വേറെയും ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. കഴിഞ്ഞ നഗരസഭാ കൗൺസിലിന്റെ കാലത്താണ് പാടെ തകർന്ന റോഡിൽ ഇന്റർലോക്ക് കട്ട വിരിച്ചത്. എന്നാൽ ഇത് മാസയങ്ങൾക്കകം തന്നെ തകർന്നതോടെ വീണ്ടും അറ്റകുറ്റപ്പണി നടത്തി. നഗരസഭാ കൗൺസിലർ മുൻകയ്യെടുത്ത് വീണ്ടും കുഴിയടച്ചെങ്കിലും പാടെ തകർന്ന നിലയിലായി. റോഡ് നവീകരണം ആവശ്യപ്പെട്ട് റോഡില്‍ വാഴ നട്ടത് ഉൾപ്പെടെ പ്രതിപക്ഷത്തിൻ്റെ നിരവധി സമരങ്ങളും ജൂബിലി റോഡില്‍ നടന്നിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *