
Perinthalmanna Radio
Date: 12-03-2025
പെരിന്തൽമണ്ണ : വായന ലഹരിയാക്കുന്ന ഒരു തലമുറ വളർന്നുവരുന്നത് വർത്തമാനകാലസമസ്യകൾക്കുള്ള പരിഹാരമാകുമെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന് അനുവദിച്ച മൂന്നു ലക്ഷം രൂപ വിനിയോഗിച്ച് കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽനിന്ന് സ്കൂൾ ലൈബ്രറികൾക്കും പൊതുവായനശാലകൾക്കും വാങ്ങി നൽകുന്ന പുസ്തകങ്ങളുടെ വിതരണം പെരിന്തൽമണ്ണ വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നന്മയും സൗഹൃദവും വളർത്തുന്നതിലും നാടിനെ സാംസ്കാരികമായി ഉയർത്തുന്നതിനും നമ്മുടെ വായനശാലകൾ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. വായനയിലേക്ക് പുതിയ തലമുറയെ തിരിച്ചുകൊണ്ടുവരുന്നതിന് സന്നദ്ധ സംഘടനകളും പൊതുവായനശാലകളും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. വെട്ടത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ അധ്യക്ഷനായി. പെരിന്തൽമണ്ണ എ.ഇ.ഒ. കുഞ്ഞിമൊയ്തു, എച്ച്.എം. ഫോറം സെക്രട്ടറി അസീസ്, ഷൈഷാദ് തെക്കേതിൽ, എൻ.എം. ഫസൽ വാരിസ് എന്നിവർ സംസാരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
