
Perinthalmanna Radio
Date: 12-04-202
പെരിന്തല്‍മണ്ണ: കനത്ത സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം നിർത്തി വെച്ചിരുന്ന ആധുനിക ടൗണ്‍ഹാളിന്റെ നിർമാണ പ്രവൃത്തികള്‍ ഈ മാസം തുടങ്ങുവാനുള്ള നടപടിയായി. ഇതുമായി ബന്ധപ്പെട്ട് പ്രധാന കരാറുകാരുമയി നഗരസഭാധികൃതർ നടത്തിയ ചർച്ചയെ തുടർന്നാണ് ധാരണയിൽ എത്തിയത്.
നഗരസഭയുടെ ആധുനിക ടൗണ്‍ഹാള്‍ നിർമാണം 2023 മാർച്ചില്‍ പൂർത്തിയാക്കുമെന്ന് ഒന്നര വർഷമായി നല്കിയ ഉറപ്പ് പാലിക്കാനായിരുന്നില്ല. മൂന്നു വർഷമായി പാതിവഴിയില്‍ നില്‍ക്കുമ്പോഴും ചെലവിട്ട പണം മുഴുവൻ നല്‍കാനും ആയിട്ടില്ല. വേണ്ടത്ര ഫണ്ട് ലഭ്യത ഉറപ്പാക്കാതെ 2019ലാണ് നിലവിലെ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പൊളിച്ച് ആധുനിക ടൗണ്‍ ഹാളിന് ഏഴു കോടിയുടെ പദ്ധതി തയാറാക്കിയത്.
നഗരസഭയുടെ ഔദ്യോഗിക പരിപാടികള്‍ പോലും വലിയ തുക വാടക നല്കി സ്വകാര്യ ഓഡിറ്റോറിയത്തിലാണ് കഴിഞ്ഞ മൂന്നു വർഷമായി നടത്തുന്നത്. ഈ ഇനത്തില്‍ അധിക ചെലവിനു പുറമെ വാടകക്ക് നല്കി കിട്ടിയിരുന്ന വരുമാനവും മൂന്നു വർഷമായി മുടങ്ങി കിടക്കുകയാണ്.
അക്രഡിറ്റഡ് ഏജൻസിയായ എഫ്ആർബിഎല്ലിനാണ് നിർമാണച്ചുമതല. അഞ്ചു കോടി രൂപ അടങ്കല്‍ കണക്കാക്കിയ ഒന്നാം ഘട്ടത്തില്‍ കെട്ടിട നിർമാണത്തിനുള്ള 2.19 കോടി മാത്രമാണ് മുൻകൂറായി നല്‍കിയത്. 4.04 കോടി ചെലവിട്ട് രണ്ടുനില കെട്ടിടത്തിന്റെ പ്രാഥമിക രൂപമാണ് ഇതിനകം കഴിഞ്ഞത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
