പെരിന്തൽമണ്ണ പതിവുപോലെ പ്രവചനാതീതം; ആത്മവിശ്വാസം കൂടുതൽ യു.ഡി.എഫ്. ക്യാമ്പിൽ

Share to


Perinthalmanna Radio
Date: 12-04-2026

പെരിന്തൽമണ്ണ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 വോട്ടിനും 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 579 വോട്ടിനും യു.ഡി.എഫ്. വിജയിച്ച പെരിന്തൽമണ്ണ മണ്ഡലത്തിൽ കൃത്യമായ ഫലപ്രവചനമെന്നത് പതിവു പോലെ തന്നെ ഇത്തവണയും അസാധ്യമാണ്.

പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനു മുൻപ് യു.ഡി.എഫ് ക്യാമ്പ് പ്രകടിപ്പിച്ച അതേ ആത്മ വിശ്വാസം ഇപ്പോഴും പ്രകടിപ്പിക്കുന്നുണ്ട്.

10,000 വോട്ടിലേറെ ഭൂരിപക്ഷം നേടി നജീബ് കാന്തപുരം വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് യു.ഡി.എഫ്. നേതാക്കൾ പ്രകടിപ്പിക്കുന്നത്. യു.ഡി.എഫിന് മേൽക്കൈയുള്ള ബൂത്തുകളിലെ ഉയർന്ന പോളിങ്ങും ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ സർക്കാരിനോട് മതിപ്പ് കുറഞ്ഞതും ഉയർന്ന മാർജിനിലുള്ള വിജയത്തിൻ്റെ സൂചനയായി വിലയിരുത്തപ്പെടുന്നത്. 2021-ൽ 75.98 ശതമാനമായിരുന്ന പോളിങ് അഞ്ച് ശതമാനത്തിനടുത്ത് വർധിച്ച് 80.25 ശതമാനമായി ഇത്തവണ വർധിച്ചിട്ടുണ്ട്.

ബൂത്തുകളിൽ നിന്നുള്ള കണക്കുകൾ ഏകോപിപ്പിക്കുന്ന തിരക്കിലാണ് എൽ.ഡി.എഫ്. ക്യാമ്പും. യു.ഡി.എഫ്. ക്യാമ്പിലെ ആത്മ വിശ്വാസത്തിന് മേയ് നാലു വരെ മാത്രമേ ആയുസ്സുള്ളൂവെന്നാണ് എൽ.ഡി.എഫ്. നേതാക്കൾ പറയുന്നത്.

യു.ഡി.എഫ്. വോട്ടുകൾ സ്ഥാനാർഥിയോടുള്ള എതിർപ്പ് കാരണം പലയിടത്തും ചോർന്നിട്ടുണ്ടെന്നും അടിയൊഴുക്കുകൾ എൽ.ഡി.എഫിന് അനുകൂലമായി വന്നിട്ടുണ്ടെന്നും മോശമല്ലാത്ത ഭൂരിപക്ഷത്തിൽ വി.പി മുഹമ്മദ് ഹനീഫ വിജയിക്കുമെന്നുമാണ് എൽ.ഡി.എഫ്. ക്യാമ്പ് വിലയിരുത്തൽ. പക്ഷേ, വിലയിരുത്തലുകൾക്കപ്പുറം പ്രവചനാതീതമാണ് പെരിന്തൽമണ്ണ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *