ഒരോടംപാലം- മാനത്ത്മംഗലം ബൈപാസ്; ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Share to


Perinthalmanna Radio
Date: 12-04-2026

പെരിന്തൽമണ്ണ:  കോഴിക്കോട്- പാലക്കാട് ദേശീയ പാതയിലെ അങ്ങാടിപ്പുറത്തെ ദുസഹമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതുതായി അധികാരം ഏൽക്കുന്ന സർക്കാരിൽ പ്രതീക്ഷയർപ്പിക്കുകയാണ് യാത്രക്കാർ. ഒരാടം പാലം മുതൽ മാനത്ത് മംഗലം ജംക്‌ഷൻ വരെ ബൈപാസ് നിർമ്മിക്കുകയാണ് ഏക പരിഹാരം. ഈ ബൈപാസ് നിർമ്മിക്കും എന്ന വാഗ്ദാനം നൽകിയാണ് 2016 ഇടതുമുന്നണി തിരഞ്ഞെടുപ്പ് നേരിട്ടത്. 2021 ഇടതുമുന്നണിയുടെ മുഖ്യ വാഗ്ദാനം മാനത്ത് മംഗലം ബൈപ്പാസ് നിർമ്മിക്കും എന്നായിരുന്നു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മൂന്ന് തവണ സ്ഥലം സന്ദർശിക്കുകയും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുകയും ചെയ്തു. എങ്കിലും ഫലം ഉണ്ടായില്ല.

മങ്കട- പെരിന്തൽമണ്ണ നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഒരാടാംപാലം – മാനത്ത് മംഗലം ബൈപ്പാസ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പെരിന്തൽമണ്ണ,മങ്കട മണ്ഡലങ്ങളിൽ വിജയിച്ചത് യുഡിഎഫ് സ്ഥാനാർത്ഥികളാണ്.

ഇതും ഇടതുമുന്നണി സർക്കാറിന് മാനത്ത് മംഗലം ബൈപ്പാസ് നിർമ്മാണത്തിൽ മടുപ്പ് ഉളവാക്കാൻ കാരണമായി. വിജയിച്ച യുഡിഎഫ് എംഎൽഎമാർ ബൈപ്പാസ് നിർമ്മാണത്തിന് വേണ്ടി മുറവിളി കൂട്ടിയെങ്കിലും ഇടതുമുന്നണി സർക്കാർ അനുകൂലമായ നടപടി സ്വീകരിച്ചില്ല എന്നാണ് പരാതി .

ഓരോ ദിവസവും കോഴിക്കോട്- പാലക്കാട് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ അങ്ങാടിപ്പുറത്ത് എത്തുമ്പോൾ ഗതാഗതക്കുരുക്കിൽപ്പെട്ട് പാഴാക്കുന്ന സമയം ഏറെയാണ്. ബസ്സുകൾക്ക് സമയനിഷ്ട പാലിക്കാൻ കഴിയാതെ വരുന്നു. സ്വകാര്യവാഹനം ഉപയോഗിക്കുന്നവർക്കും ഇത് തന്നെയാണ് അനുഭവം.

പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിലെ മിക്ക തിരഞ്ഞെടുപ്പ് ഫലപ്രവചനങ്ങൾ യുഡിഎഫിന് അനുകൂലമാണ്. താഴെക്കോട്ട് നടന്ന യുഡിഎഫ് പ്രചാരണയോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രഖ്യാപിച്ചത് തങ്ങൾ അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ പോകുന്ന ആദ്യ വികസന പദ്ധതി മാനത്തുമംഗലം ബൈപ്പാസ് നിർമ്മിക്കുമെന്നാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും മാനത്ത് മംഗലം ബൈപ്പാസ് യാഥാർത്ഥ്യമാവുമെന്നും പ്രതീക്ഷിക്കുന്നവരാണ് ഏറെ പേരും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®PerinthalmannaRadio

വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *