പാറയിൽ ഗഫൂറിന്റെ ഓർമ്മകൾ പുതുക്കി ഈഗിൾസ് ജൂബിലി ക്ലബ്ബിന്റെ അനുസ്മരണ യോഗം

Share to


Perinthalmanna Radio
Date: 12-04-2026

പെരിന്തൽമണ്ണ: ഈഗിൾസ് ജൂബിലി ക്ലബ്ബ് മുൻ പ്രസിഡന്റ് പാറയിൽ ഗഫൂറിന്റെ അനുസ്മരണവും ക്ലബ്ബ് ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. ഈഗിൾസ് ക്ലബ്ബ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. പാറയിൽ ഗഫൂറിന്റെ നിസ്തുലമായ സേവനങ്ങളെ അനുസ്മരിച്ചു കൊണ്ട് നടന്ന പരിപാടിയിൽ പെരിന്തൽമണ്ണ നഗരസഭയിലെ വിവിധ വാർഡ് പ്രതിനിധികൾ പങ്കെടുത്തു. വാർഡ് 31 കൗൺസിലർ ജിഷ്ണു, വാർഡ് 32 കൗൺസിലർ സുരയ്യ ബാനു, മുൻ കൗൺസിലർ സുനിൽ നെച്ചിയിലകത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

അനുസ്മരണ ചടങ്ങിന് പിന്നാലെ നടന്ന ജനറൽ ബോഡി യോഗത്തിൽ അടുത്ത പ്രവർത്തന വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി റിയാസിനെയും സെക്രട്ടറിയായി പ്രസാദിനെയും ട്രഷററായി ഫവാസിനെയും തിരഞ്ഞെടുത്തു. ഷാനവാസ്, ഷമീർ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ. ക്ലബ്ബിന്റെ ഭാവി പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും സാമൂഹിക സേവന രംഗത്ത് സജീവമായി ഇടപെടുന്നതിനും പുതിയ കമ്മിറ്റി തീരുമാനമെടുത്തു. ചടങ്ങിൽ ഒട്ടേറെ ക്ലബ്ബ് അംഗങ്ങളും പ്രദേശവാസികളും പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *