പെരിന്തൽമണ്ണ പുലാമന്തോൾ റോഡിന്റെ അറ്റകുറ്റ പണികൾ തിങ്കളാഴ്ച ആരംഭിക്കും

Share to

Perinthalmanna Radio
Date: 12-05-2024

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ-  പുലാമന്തോൾ റോഡിന്റെ അറ്റകുറ്റ പണികൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് KSTP അസിസ്റ്റന്റ് എഞ്ചിനീയർ  അറിയിച്ചു. ഇന്നലെ കുറ്റിപ്പുറം ഓഫീസിൽ വെച്ച് പൊതു പ്രവർത്തകരായ ഷാജി കട്ടുപ്പാറ, പി ഹാരിസ്, ഇ കെ മുഹമ്മദാലി എന്നിവരുമായി  നടത്തിയ ചർച്ചയിലാണ് പഴയ കരാറുകാരെ വെച്ച് തന്നെ റോഡ്‌ പ്രവർത്തികൾ പൂർത്തീകരിക്കാൻ തീരുമാനിച്ചതായി അറിയിച്ചത്‌. നാല്‌ വർഷങ്ങളായി റേഡ്‌ നവീകരണമെന്ന പേരിൽ നിലവിലുണ്ടായിരുന്ന റബ്ബറൈസ്ഡ്‌ റോഡ്‌ തകർത്ത്‌ ജനങ്ങളെ ദുരിതത്തിലാക്കി അനാസ്ഥ കാണിച്ച കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്ന് പകരം വീണ്ടും കരാർ ഏൽപ്പിച്ച സാഹചര്യം എം എൽ എ യും സർക്കാറും പുന:പരിശോധിക്കണമെന്നും ഈ വർക്കിൽ അഴിമതി നടന്നിട്ടുള്ളതായി സംശയിക്കുന്നതായും പൊതു പ്രവർത്തകർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്‌ പരാതി നൽകുവാനും തീരുമാനിച്ചു. റോഡ്‌ പ്രവർത്തികൾ ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട്‌ പ്രത്യക്ഷസമര പരിപാടികൾക്ക്‌ നേതൃത്വം നൽകാൻ ഉദ്ദേശിക്കുന്നതായും ഇവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *