കിണറ്റിൽ രക്ഷകരായ യുവാക്കൾക്ക് അഗ്നിരക്ഷാ സേനയുടെ ആദരം

Share to

Perinthalmanna Radio
Date: 12-06-2024

പെരിന്തൽമണ്ണ:  കുന്നപ്പള്ളി കളത്തിലക്കരയിൽ കിണറ്റിൽ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ തൊഴിലാളികളെ രക്ഷപ്പെടുത്താൻ അടിയന്തര രക്ഷാ പ്രവർത്തനം നടത്തിയ യുവാക്കൾക്ക് അഗ്നിരക്ഷാ സേനയുടെ സ്‌നേഹാദരം, കഴിഞ്ഞ ഒന്നിനായിരുന്നു സംഭവം. കുന്നപ്പള്ളി സ്വദേശികളായ പൂക്കോട്ടുതൊടി ജാഷിർ, തെക്കുംപുറത്ത് ഫിറോസ് എന്നിവരെയാണ് ആദരിച്ചത്. അഗ്നിരക്ഷാ സേന എത്തുന്നതിന് മുൻപായി മരണത്തെ മുഖാമുഖം കണ്ട രണ്ട് തൊഴിലാളികളെ കിണറ്റിലിറങ്ങി രക്ഷപ്പെടുത്തുന്നതിൽ മുഖ്യപങ്കു വഹിച്ചത് ഇവരായിരുന്നു. ഫയർ സ്‌റ്റേഷനിൽ നടന്ന സ്‌നേഹാദരം ചടങ്ങ് നഗരസഭാ വൈസ് ചെയർപഴ്‌സൻ എ.നസീറ ഉദ്ഘാടനം ചെയ്‌തു. സ്‌റ്റേഷൻ ഓഫിസർ എൻ.കുര്യാക്കോസ് ആധ്യക്ഷ്യം വഹിച്ചു. അസി.സ്‌റ്റേഷൻ ഓഫിസർ പി.സാജു, വാർഡ് കൗൺസിലർ സജ്‌ന ഷൈജൽ, സിവിൽ ഡിഫൻസ് കോഓർഡിനേറ്റർമാരായ കെ.സജിത്ത്, കെ.ടി.രാജേഷ്, പോസ്‌റ്റ് വാർഡൻ സി.ഷിഹാബുദ്ദീൻ, വി.അൻവർ, ഷഫീഖ് അമ്മിനിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FVGVn6RKfVEEKmMajOJeL7
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *