ഓൺലൈൻ തത്കാൽ ടിക്കറ്റ്; ജൂലായ് ഒന്നുമുതൽ ആധാർ നിർബന്ധം

Share to


Perinthalmanna Radio
Date: 12-06-2025

ഐആർസിടിസി അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ജൂലായ് ഒന്നു മുതല്‍ ഓണ്‍ലൈനായി റെയില്‍വേ തത്കാല്‍ ടിക്കറ്റുകളെടുക്കാൻ കഴിയൂ. ടിക്കറ്റ് എടുക്കുമ്പോള്‍ ആധാർ അധിഷ്ഠിത ഒടിപി നല്‍കുന്ന സംവിധാനം ജൂലായ് 15 മുതല്‍ നിർബന്ധമാക്കും.

റെയില്‍വേയുടെ പുതിയനിബന്ധന പ്രാവർത്തികമാക്കുന്നതോടെ ആധാർ ഇല്ലാത്തവർക്കും ആധാർ വിവരങ്ങള്‍ പങ്കുവെക്കാൻ താത്പര്യമില്ലാത്തവർക്കും തത്കാല്‍ ടിക്കറ്റെടുക്കാൻ പറ്റാതെയാവും. ഐആർസിടിസി വെബ് സൈറ്റോ ആപ്പോ ഉപയോഗിച്ച്‌ ടിക്കറ്റെടുക്കുന്നവരില്‍ ഭൂരിപക്ഷവും തങ്ങളുടെ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവരാണ്. ഐആർസിടിസി അക്കൗണ്ടില്‍ ലിങ്ക് ആധാർ എന്ന ഭാഗംതുറന്ന് ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ ആധാറുമായി ബന്ധപ്പെടുത്താനാവും. ഇത് ഒറ്റത്തവണചെയ്താല്‍ മതിയാവും. എന്നാല്‍, ജൂലായ് 15 മുതല്‍ ഓണ്‍ലൈൻ ആയോ കൗണ്ടറില്‍ ചെന്നോ ഓരോ തവണ ടിക്കറ്റെടുക്കുമ്ബോഴും ആധാർ ഒടിപി നല്‍കേണ്ടിവരും. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണിലേക്കാണ് ഒടിപി വരിക. തത്ക്കാല്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങി ആദ്യത്തെ അര മണിക്കൂർ ഏജന്റുമാർക്ക് ടിക്കറ്റ് ലഭിക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. 
……………………………………….
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *