അപകടാവസ്ഥയിലായ അങ്ങാടിപ്പുറം മൃഗാശുപത്രി കെട്ടിടം പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തം

Share to


Perinthalmanna Radio
Date: 12-07-2025

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ചെരക്കാപറമ്പിലെ മൃഗാശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം ജീർണാവസ്ഥയിലാണ്. ഏതു നിമിഷവും തകർന്നു വീഴാവുന്ന കെട്ടിടം ഉടനെ പൊളിച്ചു മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ആശുപത്രി പ്രവർത്തിക്കുന്നത് പുതിയ കെട്ടിടത്തിൽ ആണെങ്കിലും ഉപയോഗ ശൂന്യമായ പഴയ കെട്ടിടം നീക്കം ചെയ്യാൻ ആവശ്യമായ സാക്ഷ്യപത്രം പഞ്ചായത്ത് അധികൃതരില്‍ നിന്ന് ലഭിക്കാത്തതാണ് പൊളിച്ചു മാറ്റുന്നതിനുള്ള തടസം. ആശുപത്രി വളപ്പിലെ വീഴാറായ മരങ്ങള്‍ ഈയിടെ മുറിച്ചു മാറ്റിയിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ചുറ്റുമതില്‍ തകർന്നുവീഴുകയും ചെയ്തു

മാസന്തോറും മുന്നൂറോളം ഗുണഭോക്താക്കള്‍ ആശ്രയിക്കുന്ന ഈ മൃഗാശുപത്രി ഇപ്പോള്‍ നേരിടുന്ന സ്ഥല പരിമിതി പരിഹരിക്കാനും കെട്ടിടം പൊളിക്കുന്നതിലൂടെ സാധിക്കും. മങ്കട, പുഴക്കാട്ടിരി എന്നീ സമീപ പഞ്ചായത്തുകളിലുള്ളവരും മൃഗ ചികിത്സക്കായി ഇവിടെ എത്താറുണ്ട്. വെറ്ററിനറി സർജൻ ഉള്‍പ്പെടെ മുഴുവൻ തസ്തികകളിലും ഇവിടെ ജീവനക്കാരുണ്ട്.

കെട്ടിടം പൊളിച്ചുമാറ്റി ചുറ്റുമതില്‍, ഗേറ്റ് എന്നിവ പണിതാല്‍ ആശുപത്രിയെ ആശ്രയിക്കുന്നവർക്ക് വലിയ സൗകര്യമാകും. കെട്ടിടം പൊളിച്ചു മാറ്റുന്നതിനും പുനരുദ്ധാരണത്തിനുമായി ഗ്രാമ പഞ്ചായത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ആശുപത്രി വികസന സമിതി ഭാരവാഹികളും നാട്ടുകാരും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *