
Perinthalmanna Radio
Date: 12-08-2024
പെരിന്തല്‍മണ്ണ: സാമ്പത്തിക പ്രതിസന്ധിയില്‍ മുടങ്ങിയ പെരിന്തല്‍മണ്ണ നഗരസഭയിലെ വികസന പദ്ധതികളില്‍ ടൗണ്‍ഹാള്‍ പുനർ നിർമാണവും.
ഈ വർഷം പൂർത്തിയാക്കുന്ന ഇൻഡോർ മാർക്കറ്റിന്റെ കൂടെ ഇതും പൂർത്തിയാക്കാൻ ആവുമെന്നാണ് പ്രതീക്ഷ. നഗരസഭ 25ാം വാർഷികത്തിന്റെ ഭാഗമായി 2019 അവസാനം നഗരസഭ തുടക്കമിട്ട ഏഴു കോടി രൂപയുടെ പദ്ധതിയാണിത്. ഗവ. അക്രഡിറ്റഡ് ഏജൻസിയായ എഫ്.എ.സി.ടി.ആർ.സി.എഫിനാണ് നിർമാണച്ചുമതല.
ടൗണ്‍ഹാള്‍ നിർമാണത്തിന് നാലു കോടി രൂപ ഇതിനകം ചെലവഴിച്ച് രണ്ടുനില കെട്ടിടത്തിന്റ പ്രാഥമിക രൂപമായതാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നിർമാണം നിലച്ചത്. നഗരസഭ 30 കോടി രൂപ വായ്പയെടുത്ത് മുടങ്ങിയ പദ്ധതികള്‍ പൂർത്തിയാക്കുന്നവയില്‍ ഇതും പൂർത്തിയാക്കാൻ ആവുമെന്നാണ് കണക്കുകൂട്ടുന്നത്. കണ്‍വെൻഷൻ സെന്‍റർ നിർമാണം പുനരാരംഭിച്ചിട്ടുണ്ട്.
മൂന്നു നിലകളില്‍ 22,714 ചതുരശ്ര അടിയിലാണ് പുതുതായി കണ്‍വെൻഷൻ ഹാള്‍. ഇതിന്റെ ബേസ്മെന്‍റ് ഫ്ലോറില്‍ 50 കാറുകളും 200 ഓളം ഇരുചക്ര വാഹനങ്ങളും നിർത്താനാവും. ഗ്രൗണ്ട് ഫ്ലോറില്‍ 250 പേർക്ക് ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഹാള്‍, കിച്ചണ്‍ എന്നിവയും പദ്ധതിയിലുണ്ട്.
ഒന്നാം നിലയില്‍ 504 പേർക്ക് ഇരിക്കാവുന്ന ഹാളാണ് വിഭാവനം ചെയ്തത്. ഏഴുകോടി രൂപയാണ് നിർമാണത്തിന് കണക്കാക്കിയിരുന്നത്. ആധുനിക സൗകര്യങ്ങളോടെയാണ് മുൻനഗരസഭ ഭരണസമിതി കണ്‍വെൻഷൻ സെന്‍റർ വിഭാവനം ചെയ്തത്.
നഗരസഭയുടെ പ്രധാനപ്പെട്ട സെമിനാറുകളും പൊതു പരിപാടികളും കഴിഞ്ഞ നാലര വർഷത്തിലേറെയായി പണം ചെലവിട്ട് സ്വകാര്യ ഓഡിറ്റോറിയങ്ങളിലാണ് നടത്തുന്നത്. പഴയ മൂസക്കുട്ടി സ്മാരക ടൗണ്‍ഹാള്‍ കാലപ്പഴക്കം കാരണം 2019ലാണ് പൊളിച്ച് നവീകരിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്.
കരാറെടുത്തവർ പൂർത്തിയാക്കിയ പണിക്കുള്ള പണം കിട്ടാൻ ഒരു ഘട്ടത്തില്‍ നരഗസഭക്കെതിരെ നിയമ നടപടി തുടങ്ങിയിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
