
Perinthalmanna Radio
Date: 12-08-2024
പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിന് പരിസരത്ത് രൂപപ്പെട്ട വലിയ ഗർത്തങ്ങൾ ഇന്ന് രാവിലെ മുതൽ അടക്കാൻ തുടങ്ങിയതോടെ പാതയിലെ ഗതാഗത കുരുക്ക് രൂക്ഷമായി. പെരിന്തൽമണ്ണ ഭാഗത്തേക്ക് ബൈപ്പാസ് ജംഗ്ഷൻ വരെയും വളാഞ്ചേരി ഭാഗത്തേക്ക് വൈലോങ്ങര വരെയും മലപ്പുറം ഭാഗത്തേക്ക് ഒരോടംപാലം വരെയും കുരുക്ക് നീണ്ടു. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഏറെ നേരം മുന്നോട്ടു നീങ്ങാനാവാതെ കിടന്നു. ഗതാഗത കുരുക്ക് രൂക്ഷമായതോടെ യാത്രക്കാര്‍ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം ശക്തമായി. ഒടുവില്‍ താത്കാലികമായി കുഴിയടക്കൽ നിർത്തി വെച്ചതിനെ തുടർന്നാണ് പാതയില്‍ വാഹനങ്ങള്‍ നീങ്ങി തുടങ്ങിയത്. പാലത്തിലെയും പരിസരങ്ങളിലെയും കുണ്ടും കുഴിയും അടച്ച് കാര്യക്ഷമമായി അറ്റകുറ്റപ്പണി നടത്തിയാൽ തന്നെ ഇവിടത്തെ ഗതാഗത കുരുക്ക് ഒരു പരിധി വരെ ഇല്ലാതാക്കാനാകും. പക്ഷേ ഏറ്റവും തിരക്കേറിയ തിങ്കളാഴ്ച പോലെയുളള ദിവസം കുഴിയടക്കാൻ തിരഞ്ഞെടുത്തതാണ് ഇന്നത്തെ കുരുക്ക് ഇരട്ടിയാകാൻ കാരണമായത്. രാത്രി സമയങ്ങൾ കുഴിയടക്കാൻ തിരഞ്ഞെടുത്താൽ യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ തന്നെ പണി പൂർത്തിയാക്കാം. ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടായിന്നില്ലെന്നാണ് ആക്ഷേപം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
