പദ്ധതി വിഹിതം ചെലവഴിക്കല്‍ ; അങ്ങാടിപ്പുറം പഞ്ചായത്ത് പിറകിലെന്ന് സിപിഎം

Share to



Perinthalmanna Radio
Date: 12-08-2025

അങ്ങാടിപ്പുറം : 2025-26 വാർഷിക പദ്ധതി തുകയുടെ കഴിഞ്ഞ നാല് മാസത്തെ വിനിയോഗത്തില്‍ അങ്ങാടിപ്പുറം പഞ്ചായത്ത് മലപ്പുറം ജില്ലയില്‍ ഏറ്റവും പിറകിലെന്ന് സിപിഎം അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നാല് വർഷക്കാലം പദ്ധതി വിഹിതമായി ലഭിച്ച ഏഴ് കോടി രൂപ വിനിയോഗിക്കാതെ നഷ്ടപ്പെടുത്തിയ അങ്ങാടിപ്പുറം പഞ്ചായത്ത് 2025-26 വർഷം സംസ്ഥാന സർക്കാർ അനുവദിച്ച പ്ലാൻ ഫണ്ടിന്‍റെ ഒരു ശതമാനം മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്.

ഇരുപത് ശതമാനത്തിലധികം ചെലവഴിച്ച പഞ്ചായത്തുകള്‍ ജില്ലയിലുണ്ടെന്നിരിക്കെയാണ് കുറ്റകരമായ അനാസ്ഥ ഭരണസമിതി കാണിച്ചിരിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. പഞ്ചായത്തിന്‍റെ നാനാവിധ വികസനങ്ങള്‍ക്ക് ചെലവഴിക്കേണ്ട കോടിക്കണക്കിന് രൂപയാണ് കെടുകാര്യസ്ഥത കൊണ്ട് പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി നഷ്ടപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം നടപ്പാക്കാത്ത മുന്നൂറോളം പ്രൊജക്ടുകള്‍ അടക്കം 605 പ്രൊജക്ടുകള്‍ നടപ്പു വർഷം തയാറാക്കിയെങ്കിലും അവ ആരംഭിക്കാൻ പോലും ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല.

വികസന കാര്യങ്ങള്‍ക്ക് ചെലവഴിക്കേണ്ട തുക വിനിയോഗിക്കാതെ പഞ്ചായത്തിനെ വികസന മുരടിപ്പില്‍ എത്തിച്ചതില്‍ വലിയ പങ്കാണ് യുഡിഎഫ് ഭരണസമിതിക്കുള്ളത്. വികസന വിരുദ്ധതയും കെടുകാര്യതയും തുടരുന്ന പക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് സിപിഎം ഭാരവാഹികള്‍ അറിയിച്ചു. 
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *