അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിനിടയിൽ വൺവേയിൽ ദിശതെറ്റിച്ച് വാഹനങ്ങളുടെ നുഴഞ്ഞുകയറ്റം

Share to

Perinthalmanna Radio
Date: 12-09-2024

പെരിന്തൽമണ്ണ:  പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്തിനും പെരിന്തൽമണ്ണയും ഇടയിൽ നിത്യേന അരങ്ങേറുന്ന നീണ്ട ഗതാഗത കുരുക്കിനിടയിൽ വൺവേയിൽ ദിശതെറ്റിച്ച് വരുന്ന സ്വകാര്യ ബസു കൾ കുരുക്ക് കൂടുതൽ രൂക്ഷമാക്കുന്നു.

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ചെറുതും വലുതുമായ ഓരോ വാഹനങ്ങളും ക്യൂവിലൂടെ സാവധാനം മുന്നോട്ട് നീ ങ്ങുന്നതിന് ഇടയിലാണ് അതി വിരുതുമായി സ്വകാര്യ ബസുകാർ വൺവേയിൽ ദിശതെറ്റിച്ച് നുഴഞ്ഞ് കയറി വരുന്നത് ഗതാഗത കുരുക്ക് മുറുകാൻ വഴി വെക്കുകയാണ്.

അങ്ങാടിപ്പുറത്ത് ഇന്നലെ രാവിലെ കോഴിക്കോട് റോഡിൽ എതിർവശത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധത്തിൽ സ്വകാര്യ ബസ് റോങ് സൈഡിലൂടെ കയറി വന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. പെരിന്തൽമണ്ണ ജൂബിലി ജങ്ഷനിൽ നിന്നും അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലം വരെ റോഡിന് നടുവിൽ ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ടങ്കിലും, ഡിവൈഡറുകൾക്ക് ഇടയിലെ വിടവുകളിലൂടെ വാഹനങ്ങൾ ദിശതെറ്റി കയറി വരികയാണ്. സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങളുടെ ദിശ തെറ്റിയുള്ള നുഴഞ്ഞു കയറ്റം വൻ അപകട സാധ്യതയാണ് വരുത്തുന്നത്. മുൻപും സമാന രീതിയിൽ ദിശ തെറ്റിയുള്ള നുഴഞ്ഞു കയറ്റം പതിവായപ്പോൾ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഇപ്പോൾ ട്രാഫിക്ക് അധികൃതരുടെ കണ്ണ് വെട്ടിച്ചാണ് കൃത്യ സമയത്ത് ഓടി എത്താൻ സ്വകാര്യ ബസുകളുടെ ദിശ തെറ്റിച്ചുള്ള നുഴഞ്ഞ് കയറ്റം. ഇത്തരം വാഹനങ്ങൾക്ക് നേരെ കർശന നടപടികൾ സ്വീകരിക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *