ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Share to

Perinthalmanna Radio
Date: 12-09-2024

താഴെക്കോട്: നാഷണൽ ആയുഷ്മിഷൻ ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ താഴെക്കോട് ഗ്രാമ പഞ്ചായത്ത് ആയുർവേദ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കരിങ്കല്ലത്താണി സ്വാഗത് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ താഴെക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സോഫിയ ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ മൊയ്‌ദുപ്പ പിലാക്കൽ അധ്യക്ഷനായ ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷിജില, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷീല , മെഡിക്കൽ ഓഫീസർ ഡോ. സിന്ധുൽ യതീന്ദ്രനാഥ്, ഫാർമസിസ്റ്റ് പി ശാരദ, പാലിയേറ്റീവ് നഴ്സ് ശ്രീമതി ബുഷറ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന യോഗ ബോധവൽക്കരണം ഡോ അനൂപ് നേതൃത്വം നൽകി. തുടർന്ന് രോഗികൾക്ക് മരുന്ന് കാപ്പി വിതരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഡോ. ഷഫ്‌ന, ഡോ അമൃത, മണികണ്ഠൻ, വിജയകുമാരി,ആശ വർക്കാർമാരായ പ്രബിത, റജീന, ജ്യോതി, സുബൈദ, റസീന. കെ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *