യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; ഭർത്താവിനായി അന്വേഷണം ഊർജിതമാക്കി

Share to

Perinthalmanna Radio
Date: 12-11-2023

പെരിന്തൽമണ്ണ: പാതായ്ക്കര മനപ്പടിയിൽ താമസിക്കുന്ന തമിഴ് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കാണാതായ ഭർത്താവിനായി അന്വേഷണം ഊർജിതമാക്കി പോലീസ്. ഭർത്താവ് ചിദംബരം വീട്ടിൽ ജയചന്ദ്രനെ കണ്ടെത്തുന്നതിനായി സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. ജയചന്ദ്രന്റെ ഭാര്യ വിനോദ(36)യെയാണ് വെള്ളിയാഴ്ച പുലർച്ചെ ഇവർ താമസിച്ചിരുന്ന മുറിയിൽ കഴുത്തിലും കൈയിലും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.

12 വർഷം മുൻപ് വിവാഹിതരായ ഇരുവരും രണ്ടുമാസത്തോളമായി മനപ്പടിയിലെ വാടക ക്വാർട്ടേഴ്‌സ് മുറിയിലാണ് കഴിഞ്ഞിരുന്നത്. ഇവർ ചെങ്കൽ ക്വാറിയിലെ ജോലിക്കാരാണ്. ഭാര്യയെക്കുറിച്ച് ഭർത്താവിനുണ്ടായ സംശയമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇ.എം.എസ്. സഹകരണ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം അപകടനില തരണം ചെയ്ത വിനോദയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. വെട്ടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ദമ്പതിമാരുടെ മൂന്നുമക്കളും കൂടല്ലൂരിൽ ബന്ധുക്കൾക്കൊപ്പമാണ്. ബഹളം കേട്ട് തൊട്ടടുത്ത മുറിയിലുള്ളവരും കെട്ടിട ഉടമയും എത്തിയപ്പോൾ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ജനൽച്ചില്ല് തകർത്ത് നോക്കുമ്പോൾ വെട്ടേറ്റ് കിടക്കുന്ന നിലയിൽ വിനോദയെ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *