പുലിപ്പേടിയിൽ മങ്കട; പുലിയെ കണ്ടതായി ക്വാറിയിലെ തൊഴിലാളി

Share to

Perinthalmanna Radio
Date: 12-11-2023

മങ്കട: പ്രദേശത്തു വീണ്ടും പുലി ഭീഷണി. കർക്കിടകത്തിനു സമീപത്തെ ക്വാറിയിലെ തൊഴിലാളിയാണ് പുലിയെ കണ്ടത്.  അങ്ങാടിപ്പുറം സ്വദേശി രാജശേഖരൻ വെള്ളിയാഴ്ച വൈകിട്ട് ആറിന് അങ്ങാടിയിൽ നിന്ന് സാധനങ്ങൾ വാങ്ങി  താമസ സ്ഥലത്തേക്കു മടങ്ങി പോകുമ്പോഴാണ് കർക്കിടകം ജിഎൽപി സ്കൂളിന് ഒരു കിലോമീറ്റർ അകലെയായി പുലിയെ റോഡിൽ കണ്ടതായി പറയുന്നത്. 

 ഇതര സംസ്ഥാന ത്തൊഴിലാളിയും ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. രണ്ടു പേരും ഓടി രക്ഷപ്പെട്ടു. ഇദ്ദേഹം വിവരമറിയിച്ചതിനെത്തുടർന്ന്  ക്വാറി ഉടമയും നാട്ടുകാരും ചേർന്നു തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലിയെ കണ്ട സ്ഥലത്തിന് സമീപത്തെ കാൽപാടുകൾ ഫോട്ടോയെടുത്തു വനംവകുപ്പ് അധികൃതർക്ക് അയച്ചു കൊടുത്തിട്ടുണ്ട്. വാർഡ് അംഗം അലി അക്ബർ വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടു. ഇന്ന് അവർ സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആറു കിലോമീറ്റർ അകലെ വെള്ളില ക്വാറിക്കു സമീപം റബർ തോട്ടത്തിൽ നിന്നു തെങ്ങിൻ തോപ്പിലേക്ക് പുലി റോഡ് കുറുകെക്കടക്കുന്നത് കണ്ടതായി കടന്നമണ്ണ സ്വദേശിയായ ലോറി ഡ്രൈവർ  പറഞ്ഞിരുന്നു. ഇവിടെ വനപാലകർ സന്ദർശനം നടത്തിയിരുന്നു. ക്യാമറയും പുലിയെ പിടികൂടുന്നതിനുള്ള കൂടും സ്ഥാപിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനിടെയാണ് കർക്കിടകത്തും പുലിയെ കണ്ടതായി പറയുന്നത്. പുലിയെ കണ്ടെന്നു പറയുന്ന സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് മെംബർ അലി അക്ബർ ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *