മങ്കട കരിമലയിൽ പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി

Share to

Perinthalmanna Radio
Date: 12-11-2024

മങ്കട: കരിമലയിൽ പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി. ഇന്നലെ പുലർച്ചെ ആറരക്കാണ് കരിമല ബംഗ്ലാദേഷ് കോളനിക്ക് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ വെച്ച് സൈനുദ്ധീൻ എന്ന ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടത്. കൂടെ റബ്ബർ വെട്ടുകയായിരുന്ന സഹോദരൻ ഷെരീഫിനെ വിളിച്ചു വരുത്തി തിരച്ചിൽ നടത്തിയപ്പോഴേക്കും പുലി ഓടി മറയുകയായിരുന്നു.

പുലിയെ കണ്ടതോടെ ഭയന്ന് ശബ്ദം നഷ്ടപ്പെട്ട സൈനുദ്ദീൻ കുറച്ചു സമയങ്ങൾക്ക് ശേഷമാണ് നാട്ടുകാരെ അറിയിച്ചത്. ശരീഫും സഹ തൊഴിലാളികളും തുടർന്ന് ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും കാണാനായില്ല.

മുമ്പ്  മുള്ള്യാക്കുറിശ്ശിയിൽ പുലിയെ കെണിവെച്ച് പിടിച്ചിരുന്നു. ഇവിടെ നിന്നും മങ്കട കൂട്ടിൽ കട്ടിങ് വഴി പെരുമ്പറമ്പിലേക്കും അവിടെ നിന്ന് പുളിക്കൽ പറമ്പിന്റെയും
വലമ്പൂരിന്റെയും ഇടയിലൂടെ കരിമലയിൽ പുലി എത്തിയതെന്നാണ് നിഗമനം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *