
Perinthalmanna Radio
Date: 12-12-2023
പെരിന്തല്‍മണ്ണ: കുന്നക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി, പെരിന്തല്‍മണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും 2021-2023 ബാച്ച് എസ്പിസി കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ഷാജി ഉദ്ഘാടനം ചെയ്ത് പരേഡ് വീക്ഷിച്ചു.
ഏലംകുളം പഞ്ചായത്ത് പ്രസിഡന്‍റ് സി. സുകുമാരന്‍ പതാക ഉയര്‍ത്തിയതോടെ പരിപാടിക്കു തുടക്കമായി. രണ്ടു സ്കൂളിലെയും 88 കേഡറ്റുകളാണ് പരേഡില്‍ പങ്കെടുത്തത്. പെരിന്തല്‍മണ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പാത്താം ക്ലാസ് വിദ്യാര്‍ഥിനി നിയ സുമിത്ത് പരേഡ് കമാന്‍ഡറായും കുന്നക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആനന്ദ് മോഹന്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറുമായി പരേഡ് നയിച്ചു.
പെരിന്തല്‍മണ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദാലി, ഹെഡ്മിസ്ട്രസ് ശൈലജ, കുന്നക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. ശ്രീജിത്ത്, ഹെഡ്മിസ്ട്രസ് കെ.കെ. ജയ, പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ഷിജോ സി. തങ്കച്ചന്‍, ഇരു സ്കൂളിലെയും പിടിഎ പ്രസിഡന്‍റുമാര്‍, എസ്പിസിയുടെ പിടിഎ പ്രസിഡന്‍റുമാര്‍, രക്ഷിതാക്കള്‍, സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പെരിന്തല്‍മണ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെ ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ സജി, അഡിഷണല്‍ ഇന്‍സ്ട്രക്ടര്‍ സ്മിത, എസ്പിസി സിപിഒ ചന്ദ്രശേഖരന്‍, കുന്നക്കാവ് സ്കൂളിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെ ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ജയേഷ്, അഡിഷണല്‍ ഇന്‍സ്ട്രക്ടര്‍ സൗമ്യ, എസ്പിസി സിപിഒ അബ്ദുസമദ് എന്നിവരാണ് കേഡറ്റുകളെ ഒരുക്കിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
