പെരിന്തൽമണ്ണ നഗരസഭയിലെ അമൃത് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

Share to

Perinthalmanna Radio
Date: 12-12-2024

പെരിന്തൽമണ്ണ : നഗരസഭയിലെ അമൃത് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയിൽ 3000 കണക്‌ഷനുകളാണ് ലക്ഷ്യമിടുന്നത് ഇതിൽ 1900 കണക്‌ഷനുകൾ നൽകിയിട്ടുണ്ട്. കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്ന വലിയ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നഗരസഭയിൽ നടപ്പിലാക്കിയത്.

അപേക്ഷകരുടെ കുറവ് പരിഗണിച്ച് പദ്ധതിയുടെ റിവൈസ് എസ്‌റ്റിമേറ്റ് തയാറാക്കും. ഇനിയും കണക്‌ഷൻ ആവശ്യമുള്ളവരിൽ നിന്ന് അടുത്ത ദിവസങ്ങളിൽ അപേക്ഷ സ്വീകരിക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു.

2025 നവംബർ 1ന് കേരളപ്പിറവി ദിനത്തിൽ അതിദരിദ്രർ ഇല്ലാത്ത നഗരസഭയായി പെരിന്തൽമണ്ണയെ പ്രഖ്യാപിക്കാനും കൗൺസിൽ തീരുമാനിച്ചു. നഗരസഭാധ്യക്ഷൻ പി.ഷാജി ആധ്യക്ഷ്യം വഹിച്ചു. ശുദ്ധജല കണക്‌ക്ഷൻ ലഭിക്കാത്ത 13 അങ്കണവാടികൾക്ക് കണക്‌ക്ഷനു വേണ്ടി ജല അതോറിറ്റിക്ക് കത്ത് നൽകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
——————————————–
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *