
Perinthalmanna Radio
Date: 13-01-2024
പെരിന്തൽമണ്ണ: രാജ്യറാണി ട്രെയിനിൽ യുവാവിന്റെ ഷൂസ് കവർന്ന കള്ളനെ അന്വേഷിക്കുകയാണ് ആർപിഎഫ്. വ്യാഴാഴ്ച രാവിലെ രാജ്യറാണി ട്രെയിനിൽ ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് കയറിയ യുവാവിന്റെ ഷൂസാണ് യാത്രയ്ക്കിടെ മോഷണം പോയത്. ഷൂസ് ഊരിയിട്ട് ബർത്തിൽ ഉറങ്ങാൻ കിടന്നതാണ്. ഉണർന്നു നോക്കിയപ്പോൾ കാണാനില്ല. 3 ദിവസം മുൻപ് വാങ്ങിയ വില കൂടിയ ഷൂസാണ് നഷ്ടപ്പെട്ടതെന്ന് യുവാവ്. 8 വർഷമായി ഈ പാതയിൽ യാത്ര ചെയ്യുന്നുണ്ടെന്നും ആദ്യമാണ് ഇത്തരമൊരു അനുഭവമെന്നും ഇയാൾ പറഞ്ഞു. ഇതു സംബന്ധിച്ച് ആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു. രാജ്യറാണി ട്രെയിനിൽ വിലകൂടിയ ചെരുപ്പുകളും ഷൂസുകളും മോഷണം പോകുന്നത് പതിവാണെന്ന് യാത്രക്കാർ പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
