രാമന്‍ചാടി അങ്കണവാടി മന്ത്രി ജി.ആര്‍ അനില്‍ നാടിന് സമര്‍പ്പിച്ചു

Share to

Perinthalmanna Radio
Date: 13-01-2025

ഏലംകുളം: ഗ്രാമ പഞ്ചായത്തിലെ രാമന്‍ചാടി അങ്കണവാടി ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സ്‌കൂളുകള്‍ മാത്രമല്ല അങ്കണവാടികളും പ്രീപ്രൈമറി സ്‌കൂളുകളും വരെ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഒട്ടേറെ പരാധീനതകള്‍ക്കിടയില്‍ വിദ്യാഭ്യാസം നിര്‍വഹിക്കേണ്ടിവന്ന മുന്‍തലമുറകള്‍ പുതിയ ക്ലാസ് മുറികളില്‍ ഒന്നിരിക്കാന്‍ ആഗ്രഹിച്ചു പോകുന്ന അവസ്ഥയിലേക്ക് സൗകര്യങ്ങള്‍ വളര്‍ന്നുവെന്നും മന്ത്രി പറഞ്ഞു.
നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിവിധ വ്യക്തികളും സംഘടനകളും അങ്കണവാടിക്ക് സംഭാവന ചെയ്ത ഉപകരണങ്ങള്‍ ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുധീര്‍ബാബു ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.പി സുനില്‍ ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *