സംസ്ഥാനത്ത് പകൽച്ചൂട്‌ കൂടുന്നു; ഇന്ന് മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കുമെന്നു മുന്നറിയിപ്പ്

Share to

Perinthalmanna Radio
Date: 13-01-2025
———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ

▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക

ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————

തുലാവർഷം പെയ്തൊഴിഞ്ഞതോടെ കേരളത്തിൽ പകൽ താപനില കൂടുന്നു. ജനുവരിയിൽ കേരളത്തിൽ തണുപ്പുകുറഞ്ഞ് പകൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പി(ഐ.എം.ഡി.)ന്റെ മുന്നറിയിപ്പുണ്ട്. വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പകൽ താപനില തിങ്കളാഴ്ച സാധാരണയുള്ളതിലും ഒന്നുമുതൽ മൂന്നുവരെ ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കുമെന്നും പ്രവചിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവുമാണ് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു കാരണം. മഴ ലഭിച്ചാലും കേരളത്തിൽ ചൂടുകൂടുന്ന പ്രവണത തുടരുമെന്നാണ് നിരീക്ഷണം.

ഡിസംബറിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനില (37.4 ഡിഗ്രി സെൽഷ്യസ്) കേരളത്തിലായിരുന്നു. ഡിസംബർ 31-ന് കണ്ണൂർ വിമാന താവളത്തിലാണിത് രേഖപ്പെടുത്തിയത്. ഡിസംബർ 14 മുതൽ 19 വരെ തുടർച്ചയായി ആറു ദിവസം കണ്ണൂരിലായിരുന്നു കൂടുതൽ ചൂട്.

22-നു കോഴിക്കോട്, 23-നു തിരുവനന്തപുരം, 26-നു പുനലൂർ എന്നിവിടങ്ങളിലും കൂടുതൽ ചൂട് രേഖപ്പെടുത്തി. ജനുവരിയിലെ ആദ്യ രണ്ടു ദിവസവും കണ്ണൂരിലായിരുന്നു കൂടുതൽ ചൂട്. എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയെങ്കിലും വടക്കൻ കേരളത്തിലാണ് ചൂടു കൂടുതൽ.

ശ്രീലങ്കയ്ക്കു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരുമെന്നു പ്രവചനം. 14-നും 15-നും ചില ജില്ലകളിൽ മഴയ്ക്കു സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് മഴസാധ്യത. കണ്ണൂർ ജില്ലയുടെ കിഴക്കൻമേഖലയിലും മഴ പെയ്തേക്കും. മഴ ലഭിച്ചാലും പകൽ താപനില കുറയില്ലെന്നും സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ മെറ്റ്‌ബീറ്റ്‌ വെതർ നിരീക്ഷിക്കുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *