ഒടമല മഖാം നേർച്ചയ്ക്ക് നാളെ തുടക്കമാകും

Share to

Perinthalmanna Radio
Date: 13-01-2025

പെരിന്തൽമണ്ണ: മത സൗഹാർദ്ദം വിളിച്ചോതി പൈതൃകത്തെ പിന്തുടർന്ന് കൊടിയേറ്റത്തിനുള്ള വിശേഷപ്പെട്ട കയറുമായി ആനമങ്ങാട് സ്വദേശി കിഴക്കുവീട്ടിൽ കുട്ടൻ
നായർ എത്തിയതോടെ ഒടമല മഖാം നേർച്ചയുടെ വിളംബരമായി.
പതിറ്റാണ്ടുകളായി ഒടമല മഖാമിൽ കൊടിയേറ്റിന് കുട്ടൻ നായരുടെ കുടുംബ താവഴിയിൽ പെട്ട കിഴക്കു വീട്ടിൽകാരാണ് കയർ എത്തിക്കുക. കൊടിയേറ്റിന്  കയർ
എത്തിക്കുന്നതിനു പുറമെ കൊടിയേറ്റ് ചടങ്ങിനുമെത്തും. മഹല്ല് പ്രസിഡന്റ് സി.കെ.മുഹമ്മദ് ഹാജി കയർ ഏറ്റുവാങ്ങി. നാളെ (ചൊവ്വാഴ്ച) രാവിലെ 9:00 ന് സമസ്ത കേരള
ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയേറ്റ് കർമം നിർവഹിക്കുന്നതോടെ 4 മാസം നീണ്ടു നിൽക്കുന്ന നേർച്ചയ്ക്ക്
തുടക്കമാകും. ഒടമല മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് ആധ്യക്ഷ്യം വഹിക്കും.
മേയ് രണ്ടാം വാരത്തിൽ മത പ്രഭാഷണം, സ്നേഹ സംഗമം, പ്രാർഥനാ സമ്മേളനം, മൗലീദ് പാരായണം, ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനം എന്നിവയോടെയാണ് നേർച്ചയുടെ സമാപനം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *