
Perinthalmanna Radio
Date: 13-01-2026
പെരിന്തൽമണ്ണ: ഇരുപത് ലക്ഷം രൂപ ചെലവിൽ നവീകരിച്ച പെരിന്തൽമണ്ണ നഗരസഭയിലെ കളത്തിലക്കര ഗോവിന്ദൻ നമ്പ്യാർ റോഡ് ജനങ്ങൾക്കായി തുറന്നു കൊടുത്തു. റീ ടാറിങ് നടത്തി നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട നജീബ് കാന്തപുരം എം എൽ എ നിർവഹിച്ചു. പെരിന്തൽമണ്ണ നഗരസഭാ ചെയർപേഴ്സൺ സുരയ്യ ഫാറൂഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭയിലെ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
